Image

കര്‍ണാടക തെരഞ്ഞെടുപ്പ് ചൂടില്‍ ഐ എന്‍ ഓ സി നേതാക്കള്‍ കര്‍ണാടകയില്‍

Published on 03 May, 2018
കര്‍ണാടക തെരഞ്ഞെടുപ്പ് ചൂടില്‍ ഐ എന്‍ ഓ സി നേതാക്കള്‍  കര്‍ണാടകയില്‍
ആസന്നമായിരിക്കുന്ന കര്‍ണാടക സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു  ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ  ധാര്‍മിക പിന്തുണ അറിയിച്ചു കൊണ്ട് എന്‍ ആര്‍ ഐ  സമൂഹത്തിന്റെ പ്രതിനിധികളായി ഐ എന്‍ ഓ സി പ്രസിഡണ്ട്  മൊഹിന്ദര്‍  സിംഗ് ഗില്‍സിയാന്‍  , ജനറല്‍ സെക്രട്ടറി ഹര്‍ഭജന്‍ സിംഗ്, കര്‍ണാടക ചാപ്റ്റര്‍ ഹെഡ്  ഡോ. ദയന്‍ നായിക്ക്,  തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ  വിവിധ സ്ഥലങ്ങള്‍   സന്ദര്‍ശിച്ചു  വരുന്നു.   കൊണ്‌ഗ്രെസ്സ് പ്രവര്‍ത്തകരുടെ ആവേശകരമായ പ്രവര്‍ത്തന മികവ്  നേരിട്ട് മനസ്സിലാക്കുവാന്‍ സാധിച്ചതായി നേതാക്കള്‍ അറിയിച്ചു.
എ ഐ സി സി  നിയമിച്ച ഐ എന്‍ ഓ സി യുടെ ചെയര്മാന്‍  സാം പിട്രോഡാ യും,  മധു യാസ്‌കിയും  പ്രമുഖ എന്‍ ആര്‍ ഐ പ്രതിനിധികളുമായി   ബംഗളുരുവില്‍   തെരഞ്ഞെടുപ്പ് പ്രചാരണത്തെ സംബന്ധിച്  അവലോകനം നടത്തുകയുണ്ടായി.    വോട്ടവകാശമുള്ള  പ്രവാസികള്‍ നാടിന്റെ നന്മക്കുവേണ്ടി ജനാധിപത്യ പ്രക്രിയയില്‍ ഭാഗഭാക്കാകണമെന്നു ആഹ്വാനം ചെയ്തു.
 
സംസ്ഥാനത്ത് കോണ്‍ഗ്രസ്  വീണ്ടും വന്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ്  പ്രതീക്ഷ.
കര്‍ണാടക തെരഞ്ഞെടുപ്പ് ചൂടില്‍ ഐ എന്‍ ഓ സി നേതാക്കള്‍  കര്‍ണാടകയില്‍ കര്‍ണാടക തെരഞ്ഞെടുപ്പ് ചൂടില്‍ ഐ എന്‍ ഓ സി നേതാക്കള്‍  കര്‍ണാടകയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക