Image

ഒക്കലഹോമ സെനറ്റില്‍ രാജന്‍ സെഡ് പ്രഥമ ഹിന്ദു പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി

പി പി ചെറിയാന്‍ Published on 03 May, 2018
ഒക്കലഹോമ സെനറ്റില്‍ രാജന്‍ സെഡ് പ്രഥമ ഹിന്ദു പ്രാര്‍ത്ഥനക്കു  നേതൃത്വം നല്‍കി
ഒക്കലഹോമ: ഒക്കലഹോമ നിയമ സഭാ സമാജികര്‍ക്ക് വേണ്ടി പ്രഥമ ഹൈന്ദവ പ്രാര്‍ത്ഥനക്ക് ഇന്ത്യന്‍ അമേരിക്കന്‍ സ്പിരിച്ച്വല്‍ ലീഡര്‍ രാജന്‍ സെഡ് നേതൃത്വം നല്‍കി സെനറ്റിന്റെ ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിച്ചം. ഏപ്രില്‍ 30 ന് സഭ ആരംഭിക്കുന്നതിന് മുമ്പായിരുന്നു പ്രാര്‍ത്ഥന.

യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം പ്രസിന്റും, ഹൈന്ദവ ആചാരമായ നവാഡയില്‍ നിന്നുള്ള രാജന്‍ ഒക്കലഹോമ സിറ്റി റിപ്പബ്ലിക്കന്‍ സ്റ്റേറ്റ് സെനറ്റര്‍ സ്റ്റെഫിനിയുടെ അതിഥിയായിട്ടാണ് സെനറ്റില്‍ എത്തിയത്.

ഇന്റര്‍ഫെയ്ത്ത് മൂവ്‌മെന്റിന്റെ ഭാഗമായി വിവിധ മതസ്ഥര്‍ സെനറ്റില്‍ അംഗങ്ങള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തിയിരുന്നുവെങ്കിലും ഹിന്ദു പ്രെയര്‍ നടത്തിയിട്ടില്ല എന്ന ആക്ഷേപം ഇതോടെ പരിഹരിക്കപ്പെട്ടതായി സ്റ്റെഫിനി പറഞ്ഞു.

വിവിധ സംസ്ഥാന തലസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു. നിയമ സഭാംഗങ്ങള്‍ക്ക് വേണ്ടി രാജന്‍ പ്രാര്‍ത്ഥന നടത്തിയിട്ടുണ്ട്.

മത സൗഹാര്‍ദം വളര്‍ത്തുക എന്നതാണ് ഇത് കൊണ്ട് വിവക്ഷിക്കുന്നതെന്ന് രാജന്‍ പറഞ്ഞു. 2007 ല്‍ യു എസ് സെനറ്റില്‍ ആദ്യമായി ഹിന്ദു പ്രെയറിന് നേതൃത്വം നല്‍കിയത് ക്രിസ്ത്യന്‍ ആക്ടിവിസ്റ്റുകള്‍ തടസ്സപ്പെടുത്തിയിരുന്നായു രാജന്‍ പറഞ്ഞു. ഇപ്പോള്‍ ആ സ്ഥിതി വിശേഷം മാറി മാറ്റ് മതവിശ്വാസങ്ങളേയും ഉള്‍ കൊള്ളുവാന്‍ യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായതായും അദ്ധേഹം പറഞ്ഞു.
ഒക്കലഹോമ സെനറ്റില്‍ രാജന്‍ സെഡ് പ്രഥമ ഹിന്ദു പ്രാര്‍ത്ഥനക്കു  നേതൃത്വം നല്‍കിഒക്കലഹോമ സെനറ്റില്‍ രാജന്‍ സെഡ് പ്രഥമ ഹിന്ദു പ്രാര്‍ത്ഥനക്കു  നേതൃത്വം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക