Image

ഒഎന്‍വി സാഹിത്യപുരസ്‌കാരം എം ടി വാസുദേവന്‍ നായര്‍ക്ക്

Published on 03 May, 2018
ഒഎന്‍വി സാഹിത്യപുരസ്‌കാരം എം ടി വാസുദേവന്‍ നായര്‍ക്ക്
ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ ഒഎന്‍വി സാഹത്യപുരസ്‌കാരം എം ടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കും. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ഡോ. എം എം ബഷീര്‍(ചെയര്‍മാന്‍). കെ ജയകുമാര്‍, പ്രഭാവര്‍മ്മ എന്നിവരുള്‍പ്പെട്ട ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്. 

യുവസാഹിത്യ പ്രതിഭയ്ക്കുള്ള ഒഎന്‍വി പുരസ്‌കാരം അനുജ അകത്തൂട്ടിന്റെ 'അമ്മ ഉറങ്ങുന്നില്ല' എന്ന കാവ്യകൃതിക്ക് സമ്മാനിക്കും. 50,000 രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് പുരസ്‌കാരം. 

പുരസ്‌ക്കാരങ്ങള്‍ ഒഎന്‍വിയുടെ ജന്മദിനമായ മെയ് 27ന് തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക