Image

നൊസ്സ് (കവിത: തച്ചാറ)

തച്ചാറ Published on 03 May, 2018
നൊസ്സ് (കവിത: തച്ചാറ)
1.സത്യത്തിനു സാക്ഷ്യം വഹിക്കുവാന്‍(ഒരു പക്ഷേ അവസാന)അവസരം

2. വെളിച്ചത്തിന്റെ അന്ത്യ-
കണികയും നമുക്കു നഷ്ടമാകുന്നു.
പുതിയൊരു ദിനം കാണുവാന്‍ കഴിയുമെന്ന്
ഒരുറപ്പുമില്ല.

3. പുരപ്പുറത്തെ കൗപീനത്തില്‍ ചവുട്ടിനിന്ന് കുക്കുടം
ആര്യസൂര്യരശ്മി ധരിത്രിയില്‍ പതിച്ചെന്ന്
വിളിച്ചുകൂവിയപോലെ
അറിയാവുന്ന സത്യങ്ങള്‍
ഉത്തുംഗ ശബ്ദത്തില്‍ ചൊല്ലുക.

4. ഹേ! മനുഷ്യാ
ഭ്രാന്തനാവുക
ത്വംഭ്രാന്തിയാവുക
നിന്നെ അക്രമിക്കുവാന്‍ വരുന്നവരോട്
എനിക്കു ഭ്രാന്താണെന്ന്
ഉച്ചൈസ്തരം വിളിച്ചു പറയുക.

5. അപ്പോഴെങ്കിലും
ഭ്രാന്തില്ലാത്തവര്‍ക്ക് മനസിലാകും

നൊസ്സ് (കവിത: തച്ചാറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക