Image

എട്ടുപേര്‍ക്ക് നാമം എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

Published on 04 May, 2018
എട്ടുപേര്‍ക്ക് നാമം എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു
ന്യൂയോര്‍ക്ക്:  ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫനും സ്ഥാപക പ്രസിഡന്റും ഡയറക്ടറുമായ അജയ് ഘോഷിനുമടക്കം എട്ടുപേര്‍ക്ക് നാമം എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു. ന്യൂജേഴ്‌സിയിലെ റോയല്‍ ആല്‍ബര്‍ട്‌സ് പാലസില്‍ നടന്ന ചടങ്ങില്‍ നാമം സ്ഥാപകന്‍ മാധവന്‍ ബി. നായര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. 

ഐഎപിസി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായ ഡോ. ബാബു സ്റ്റീഫന്‍ ഡിസി ഹെല്‍ത്ത് കെയര്‍ സിഇഒയും എസ്എം റിയാലിറ്റി എല്‍എല്‍സി പ്രസിഡന്റുമാണ്. ഇന്ത്യന്‍ കള്‍ച്ചറല്‍ കോഓര്‍ഡിനേഷന്‍ കമ്മറ്റി പ്രസിഡന്റായി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ച ബാബു സ്റ്റീഫന്‍ യുണൈറ്റഡ് സ്‌റ്റേറ്റ് അഡൈ്വസറി ബോര്‍ഡ് കോണ്‍ട്രിബ്യൂട്ടറി മെമ്പറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ അമേരിക്കയുടെ റീജിയണല്‍ വിപി ആയും പ്രവര്‍ത്തിച്ചു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍സ് ഇന്‍ അമേരിക്കയുടെ പ്രസിഡന്റുമാണ്.

കൈരളി ടെലിവിഷന്റെ സ്ഥാപക മെമ്പറും, എക്‌സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് തുടങ്ങിയ പത്രങ്ങളുടെ പ്രസാധകനുമാണ്. വാഷിംഗ്ടണ്‍ ഡിസിയിലെ ദര്‍ശന്‍ ടെലിവിഷന്റെ സ്ഥാപക പ്രൊഡ്യൂസറുമാണ്. യുഎസ് രാഷ്ട്രീയത്തില്‍ സ്വാധീനമുള്ള ഇദ്ദേഹം, നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് റെയ്‌സ് ചെയ്തിട്ടുണ്ട്. ഡിസി മേയറുടെ ചൈന സന്ദര്‍ശനത്തില്‍ ഡെലിഗേറ്റ് ആയിട്ടുണ്ട്. ഭാര്യ ഗ്രെയ്‌സി സ്റ്റീഫന്‍, മകള്‍ സിന്ധു സ്റ്റീഫന്‍, മരുമകന്‍ ജിമ്മി ജോര്‍ജ്, കൊച്ചുമക്കളായ ശ്രീയ,പവിത്, തേജസ് എന്നിവര്‍ക്കൊപ്പം വാഷിംഗ്ടണ്‍ ഡിസിയില്‍ താമസിക്കുന്നു.

ഐഎപിസിയുടെ സ്ഥാപക പ്രസിഡന്റും ഡയറക്ടര്‍ബോര്‍ഡ് അംഗവുമായ അജയ് ഘോഷ് നോര്‍ത്ത് അമേരിക്കയില്‍ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. മാധ്യമരംഗത്തെ സമഗ്രസംഭവനകള്‍ക്കാണ് അജയ് ഘോഷിന് അവാര്‍ഡ് നല്‍കുന്നത്. ഇന്ത്യയില്‍ ജനിച്ച് വളര്‍ന്ന ഇദ്ദേഹം ഓഫ് യൂണിവേഴ്‌സല്‍ ന്യൂസ് നെറ്റ് വര്‍ക്ക് , ദ ഏഷ്യന്‍ ഇറ എന്നിവയുടെ ചീഫ് എഡിറ്റര്‍ ആയിരുന്നു. 1997ല്‍ ജേണലിസം ഹയര്‍ സ്റ്റഡീസിന് മാര്‍ക്യുട്ട് യൂണിവേഴ്‌സിറ്റിയില്‍ എത്തിയ ഇദ്ദേഹം, ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന്  സോഷ്യല്‍ വര്‍ക്കില്‍ മാസ്‌റ്റേഴ്‌സ് നേടി. ചില പബ്ലിക്കേഷനുകളില്‍ ഫ്രീലാന്‍സ് എഴുത്തുകാരനായി പ്രവര്‍ത്തിച്ചു.

ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദു, പയനിയര്‍ എന്നിവയില്‍ ഫ്രീലാന്‍സും, ദ വോയിസിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു. മാര്‍ക്ക്യുറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ അജയ് 1999ല്‍ ന്യൂയോര്‍ക്കില്‍ പത്രപ്രവര്‍ത്തക ജീവിതം ആരംഭിച്ചു. ഇന്ത്യ പോസ്റ്റ് റിപ്പോര്‍ട്ടറായി ആരംഭിച്ച പത്രപ്രവര്‍ത്തനം പിന്നീട്, ന്യൂയോര്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ റിപ്പോര്‍ട്ടര്‍ എന്ന നിലയിലേക്ക് 20002008ല്‍ എത്തപ്പെട്ടു. മന്തിലി മാഗസിനായ ചഞക യുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായി. ന്യൂയോര്‍ക്കില്‍ നിന്നും പുറത്തിറങ്ങുന്ന ഏഷ്യന്‍ ഇറ ലോഞ്ച് ചെയ്യുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ഇതിന്റെ ചീഫ് എഡിറ്ററായി 1999മുതല്‍ 2015 വരെ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഇതിന്റെ എഡിറ്റര്‍ ഇന്‍ ചീഫായും പ്രവര്‍ത്തിക്കുന്നു. ചിക്കോഗൊയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വീക്‌ലി ന്യൂസ് പേപ്പറായ ഇന്ത്യ ട്രിബ്യൂണിന്റെ ന്യുയോര്‍ക്ക് ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ച് വരുന്നു.

ദ ഇന്ത്യന്‍ എക്‌സ്പ്രസ് നോര്‍ത്ത് അമേരിക്കന്‍ എഡിഷന്റെ ബ്യൂറോ ചീഫായി 2014 ന്റെ തുടക്കത്തില്‍ പ്രവര്‍ത്തിച്ചു. 2014ല്‍ ഡോ: ജോസഫ് ചാലിനൊപ്പം ചേര്‍ന്ന് ഒണ്‍ലൈന്‍ പബ്ലിക്കേഷനായംംം.വേലൗിി.രീാ ആരംഭിച്ചു. ഇപ്പോഴും ഇതിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ച് വരുന്നു. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്റെ മീഡിയ കണ്‍സള്‍ട്ടന്റായി 2010ല്‍ തെരഞ്ഞെടുക്കപ്പെട്ടു.  ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ ഫിസിഷ്യന്‍മാരുടെ സംഘടനയാണ് ഇത്. 2012ല്‍ അഅജക ആനുവല്‍ കണ്‍വെന്‍ഷനില്‍ ബെസ്റ്റ് ജേണലിസ്റ്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.

തമിഴ്‌നാട്ടിലെ തീരപ്രദേശ വാസികള്‍ക്കായുള്ള നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ എന്‍തുറൈ എന്ന സംഘടനയ്ക്കായി 2005 സുനാമിക്ക് സഹായമെന്ന നിലയില്‍ ഫണ്ട് ശേഖരിക്കുകയുണ്ടായി. ഓഖി ദുരന്തത്തില്‍പ്പെട്ടവര്‍ക്കായി ഹാഫ് മില്യണ്‍ ആണ് അടുത്തകാലത്തായി ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശേഖരിച്ചത്.

മാത്രമല്ല 2006മുതല്‍ ഫോഡ്ഹാം യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സിനായി ന്യൂയോര്‍ക്കില്‍ സോഷ്യല്‍വര്‍ക് സെമിനാറുകള്‍ നടത്തിവരുന്നു. സെയിന്റ് ഡൊമനിക് ഹോം മെന്റല്‍ ഹെല്‍ത് ക്ലീനികിന്റെ  അഡ്മിനിസ്‌ട്രേറ്ററായി 19992014 വരെ പ്രവര്‍ത്തിച്ചു. സെയിന്റ് വിന്‍സെന്റ് ഹോസ്പിറ്റലിന്റെ ട്രീറ്റ്‌മെന്റ് കോഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിരുന്നു. ചില്‍റന്‍സ് വില്ലേജില്‍ സോഷ്യല്‍ വര്‍ക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യെല്‍ ന്യൂ ഹെവന്‍ ഹോസ്പിറ്റലില്‍ മാനസിക ആരോഗ്യ പ്രശ്‌നങ്ങളുമായി എത്തുന്നവര്‍ക്കായി ്രൈപമറി ക്ലിനിഷ്യന്‍ എന്ന നിലയിലും ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു. മിനിയാണ് അജയ് ഘോഷിന്റെ ഭാര്യ. അര്‍ച്ചന, നവ്യ, അഹാന എന്നീ മൂന്ന് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. കണക്ടികട്ടിലെ ട്രുബുളിലാണ് അജയും കുടുംബവും താമസിക്കുന്നത്.

ലോകപ്രശസ്ത കമ്യൂണിറ്റി ആക്ടിവിസ്റ്റും ലീഡറുമായ ഡോ: തോമസ് എബ്രഹാം, പ്രശസ്ത കര്‍ണാടിക് സംഗീതജ്ഞനായ ടിഎസ് നന്ദകുമാര്‍, രാമദാസ് പിള്ളെ ( ന്യുഫൊട്ടന്‍ ടെക്‌നോളജി, പ്രസിഡന്റ്/ഇഠഛ ), രേഖ നായര്‍, (ഓര്‍ഗന്‍ ഡൊണേഷന്‍ അഡ്വക്കേറ്റ്), തനിഷ്‌ക് മാത്യു എബ്രാഹം, ടിയാറ തങ്കം എബ്രഹാം,(ചൈല്‍ഡ് ജീനിയസ്) എന്നിവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍. 

2010ല്‍ ആണ് നമം എന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സാമൂഹികവും സാംസ്‌ക്കാരികവുമായ ആക്ടിവിക്ടീസിലൂടെ കമ്യൂണിറ്റിയിലെ വ്യക്തികളെ ഒരുമിപ്പിക്കുന്നതില്‍ സംഘടന വളരെ വലിയ പങ്കാണ് വഹിക്കുന്നത്. വിദേശത്ത് വളരുന്ന പുതിയ തലമുറയ്ക്ക് നാടിന്റെ സംസ്‌ക്കാരവും പാരമ്പര്യവും മനസ്സിലാക്കികൊടുക്കുന്നതിന് നമം വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്.

അവാര്‍ഡ്ദാനച്ചടങ്ങില്‍ അമേരിക്കയിലെ വിവിധകമ്മ്യൂണിറ്റി നേതാക്കളും ഇന്ത്യയില്‍നിന്നുള്ള പ്രമുഖവ്യക്തികളുമടക്കം 350 പേര്‍ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് ഇന്ത്യന്‍ക്ലാസിക്കലടക്കം വിവിധ നൃത്തരൂപങ്ങളും അരങ്ങേറി. 

നാമം എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹരായ ഐഎപിസി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളടക്കമുള്ളവരെ ഐഎപിസി സ്ഥാപക ചെയര്‍മാന്‍ ജിന്‍സ് മോന്‍ പി. സക്കറിയ അഭിനന്ദിച്ചു. പ്രവര്‍ത്തനത്തിലെ ആത്മാര്‍ഥതയാണ് ഇവരുടെ വിജയങ്ങള്‍ക്കു പിന്നിലെന്നും ഈ അവാര്‍ഡ് കൂടുതല്‍ നേട്ടങ്ങള്‍ക്കു പ്രചോദനമാകട്ടെയെന്നും ജിന്‍സ് മോന്‍ പി. സക്കറിയ തന്റെ അഭിനന്ദന സന്ദേശത്തില്‍ ആശംസിച്ചു. ഐഎപിസി ഡയറക്ടര്‍ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ വിനീതാ നായര്‍, സെക്രട്ടറി ഡോ. മാത്യു ജോയിസ് തുടങ്ങിയവര്‍ ഡോ. ബാബു സ്റ്റീഫന്റെയും അജയ്‌ഘോഷിന്റെയും നേട്ടത്തില്‍ അഭിനന്ദനം രേഖപ്പെടുത്തി. 

എട്ടുപേര്‍ക്ക് നാമം എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു
എട്ടുപേര്‍ക്ക് നാമം എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു
എട്ടുപേര്‍ക്ക് നാമം എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു
എട്ടുപേര്‍ക്ക് നാമം എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു
എട്ടുപേര്‍ക്ക് നാമം എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു
എട്ടുപേര്‍ക്ക് നാമം എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു
എട്ടുപേര്‍ക്ക് നാമം എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു
എട്ടുപേര്‍ക്ക് നാമം എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു
എട്ടുപേര്‍ക്ക് നാമം എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക