Image

കലയുടെ കര്‍മ്മപരിപാടികള്‍ക്ക് കമനീയതുടക്കം

ജോജോ കോട്ടൂര്‍ ജോണ്‍ Published on 04 May, 2018
കലയുടെ കര്‍മ്മപരിപാടികള്‍ക്ക് കമനീയതുടക്കം
ഫിലാഡെല്‍ഫിയ: കലാ മലയാളി അസോസിയേഷന്‍ ഓഫ് ഡെലവര്‍ വാലിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് പ്രസിഡന്റ് ഡോ.ജയിംസ് കുറിച്ചി നിര്‍വ്വഹിച്ചു. അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനയായ കലാ കഴിഞ്ഞ 40 വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ പ്രയോജനവും പ്രചോദനവും പ്രദാനം ചെയ്തുവെങ്കിലും ഇന്നത്തെ മാറിയ സാഹചര്യത്തില്‍ സേവനമേഖലയ്ക്കു പ്രാധാന്യം നല്‍കി സംഘടനകളുടെ പ്രവര്‍ത്തനശൈലിക്കു വ്യതിയാനം വരുത്തേണ്ടതുണ്ട്. എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'മലയാളി സമൂഹത്തില്‍ സംഘടനകളുടെ പങ്ക്' എന്ന വിഷയത്തെക്കുറിച്ചുള്ള സിമ്പോസിയത്തിന് ആമുഖപ്രഭാഷണം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ബോധവത്ക്കരണരംഗത്ത് കല നടത്തുന്ന പരിശ്രമങ്ങള്‍ കലയുടെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതാണ് എന്ന് പ്രമുഖനേതാവും സിവിക് അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാനുമായ ജോര്‍ജ് മാത്യു സി.പി.എ. പ്രസ്താവിച്ചു. കലയുടെ റാഫിള്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫണ്ട് റെയ്‌സിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് പടിഞ്ഞാറേക്കുറ്റ് ആണ് റാഫിളിനു നേതൃത്വം നല്‍കുന്നത്. 

കലയുടെ സുവനീര്‍ കിക്ക് ഓഫ് പ്രഥമ സ്‌പോണ്‍സര്‍ഷിപ്പ് മുതിര്‍ന്ന അംഗം രാജപ്പന്‍ നായരില്‍ നിന്ന് ഏറ്റുവാങ്ങി. സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ സണ്ണി എബ്രഹാം സുവനീര്‍ കിക്ക് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് കലയുടെ വിവിധ ഫോറങ്ങളായ അഡ് വൈസറി കൗണ്‍സില്‍, യൂത്ത്‌ഫോറം, വിമന്‍സ്‌ഫോറം, തുടങ്ങിയവയുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് അലക്‌സ് ജോണ്‍, ടിജോ ഇഗ്നേഷ്യസ്, ജയ്‌മോള്‍ ശ്രീധര്‍ എന്നിവര്‍ വിശദീകരിച്ചു. അന്‍സു ഗീവര്‍ഗീസിന്റെ ഗാനങ്ങള്‍ പ്രവര്‍ത്തനോദ്ഘാടനത്തിന് ശ്രുതിമധുരിമ പകര്‍ന്നു. മെറിന്‍ കരുമത്തി എം.സി.ആയിരുന്നു. ജനറല്‍ സെക്രട്ടറി ജോജോ കോട്ടൂര്‍ സ്വാഗതവും ട്രഷറാര്‍ ബിജു സഖറിയ കൃതജ്ഞതയും പ്രകാശിപ്പിച്ചു. പ്രവര്‍ത്തനോദ്ഘാടനത്തിന് പി.ആര്‍.ഓ. ജോര്‍ജ് വി. ജോര്‍ജ് സുജിത് ശ്രീധര്‍, ജെയ്ബി ജോര്‍ജ്, ജേക്കബ് ഫിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കലയുടെ കര്‍മ്മപരിപാടികള്‍ക്ക് കമനീയതുടക്കം
കലയുടെ കര്‍മ്മപരിപാടികള്‍ക്ക് കമനീയതുടക്കം
കലയുടെ കര്‍മ്മപരിപാടികള്‍ക്ക് കമനീയതുടക്കം
കലയുടെ കര്‍മ്മപരിപാടികള്‍ക്ക് കമനീയതുടക്കം
കലയുടെ കര്‍മ്മപരിപാടികള്‍ക്ക് കമനീയതുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക