Image

ചിത്രശലഭങ്ങള്‍ ഹൂസ്റ്റണില്‍ വിജയകരം

ഡോ.മാത്യു വൈരമണ്‍ Published on 04 May, 2018
ചിത്രശലഭങ്ങള്‍ ഹൂസ്റ്റണില്‍ വിജയകരം
ഹൂസ്റ്റണ്‍: അമേരിക്കയിലുടനീളം 2018-ല്‍ നിറഞ്ഞ സദസ്സില്‍ വിജയകരമായി നടക്കുന്ന 'ചിത്രശലഭങ്ങള്‍' എന്ന സംഗീതമേള ഹൂസ്റ്റണില്‍ വന്‍വിജയമായിരുന്നു. മിസൗറി സിറ്റിയിലുള്ള സെന്റ് ജോസഫ് ഹാളിലാണ് ഈ സംഗീതമേള നടന്നത്. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ(മാഗ്) ആഭിമുഖ്യത്തില്‍ മലയാളത്തിന്റെ വാനമ്പാടി ചിത്രയും പ്രശസ്ത സംഗീത സംവിധായകന്‍ ശരത്തും, മലയാള സിനിമ ഗാനരംഗത്തെ പുതിയ പ്രതിഭകളായ നിഷാദും, രൂപരേവതിയും ചേര്‍ന്ന് ഒരുക്കിയ ഈ കലാശില്പം സദസ്സിനെ പൂര്‍ണ്ണമായും സംഗീതത്തിന്റെ മാസ്മരിക ലഹരിയില്‍ ആഴ്ത്തി. 15-ല്‍പ്പരം ഉപകരണ സംഗീതജ്ഞന്മാര്‍ അടങ്ങിയ ലൈവ് ഓര്‍ക്കസ്ട്രായും ചിത്രശലഭത്തിന് ഉണ്ടായിരുന്നു. നിറഞ്ഞ കൈയടിയോടെ ആണ് സദസ് ചിത്രശലഭങ്ങള്‍ ഏറ്റുവാങ്ങിയത്.
ഡോ.ഫ്രീമു വര്‍ഗ്ഗീസും ഡയസ് ദാമോദരനും മറ്റും നേതൃത്വം നല്‍കുന്ന ഫ്രീഡിയ എന്റെപ്രൈസാണ് 'ചിത്രശലഭങ്ങള്‍' എന്ന പ്രോഗ്രാം അമേരിക്കയില്‍ കൊണ്ടുവന്നത്. മാഗിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരു സംഗീതമേള നടക്കുന്നത്.
മാഗിന്റെ ബോര്‍ഡ് അംഗം പൊന്നുപിള്ളയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് ജോഷ്വാ ജോര്‍ജ്, സെക്രട്ടറി ബാബു മുല്ലശ്ശേരി, ട്രഷറര്‍ ഏബ്രഹാം തോമസ്, ട്രസ്റ്റി
 ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലര്‍ കെന്‍ മാത്യു, പൊന്നുപിള്ള, ഇവന്റ് സ്‌പോണ്‍സര്‍, ജോണ്‍ വര്‍ഗ്ഗീസ്, പ്രോംന്റ് റിയല്‍റ്റി, ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ഹെന്റി, അബാക്കസ് ട്രാവല്‍ എന്നിവര്‍ ചേര്‍ന്നു നിലവിളക്ക് കൊളുത്തി സംഗീതമേള ആരംഭിച്ചു. ജോഷ്വാ ജോര്‍ജ് എല്ലാവരെയും സ്വാഗതം ചെയ്തു പ്രസംഗിച്ചു.
മാഗിന്റെ പ്രസിഡന്റ് ജോഷ്വാ ജോര്‍ജിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് സുനില്‍ മേനോന്‍, സെക്രട്ടറി ബാബു മുല്ലശ്ശേരി, ജോയിന്റ് സെക്രട്ടറി വിനോദ് വാസുദേവന്‍, ട്രഷറര്‍ ഏബ്രഹാം തോമസ്, ജോയിന്റ് ട്രഷറര്‍ രാജന്‍ യോഹന്നാന്‍, ബോര്‍ഡ് അംഗങ്ങളായ ആന്‍ഡ്രൂസ് ജേക്കബ്, റെജി ജോണ്‍, പൊന്നുപിള്ള, മാര്‍ട്ടിന്‍ ജോണ്‍, മോന്‍സി കുര്യാക്കോസ് എന്നിവരുടെ കഠിനാദ്ധ്വാനം ഈ പ്രോഗ്രാം വളരെ വിജയകരമാകുന്നതിനു സാധിച്ചു. മറ്റു ബോര്‍ഡ് അംഗങ്ങളായ ഡോ.മാത്യു വൈരമണ്‍, റോണി ജേക്കബ്, ലക്ഷ്മി പീറ്റര്‍, മേരിക്കുട്ടി ഏബ്രഹാം, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

ആന്‍ഡ്രൂസ് ജേക്കബ് ഈ സംഗീതമേള ഏറ്റവും ഭംഗിയായി കോര്‍ഡിനേറ്റു ചെയ്തു. ലക്ഷ്മി പീറ്റര്‍ പ്രോഗ്രാമിന്റെ എം.സി.യായി പ്രവര്‍ത്തിച്ചു. ഡോ.മാത്യു വൈരമണ്‍ എല്ലാവര്‍ക്കും കൃതജ്ഞത പറഞ്ഞു. ആയിരത്തി ഇരുനൂറില്‍പ്പരം ആളുകള്‍ ഈ സംഗീതമേളയില്‍ പങ്കെടുത്തു. സ്‌പോണ്‍സര്‍മാരുടെ സഹകരണം ധാരാളമായി ഈ പ്രോഗ്രാമിനു ലഭിച്ചു.  ഇതില്‍ നിന്നു ലഭിക്കുന്ന ആദായം മാഗിന്റെ ആസ്ഥാനകേന്ദ്രമായ കേരളഹൗസിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നതാണ്.

ചിത്രശലഭങ്ങള്‍ ഹൂസ്റ്റണില്‍ വിജയകരംചിത്രശലഭങ്ങള്‍ ഹൂസ്റ്റണില്‍ വിജയകരംചിത്രശലഭങ്ങള്‍ ഹൂസ്റ്റണില്‍ വിജയകരം
Join WhatsApp News
ഗുണശേഖർ 2018-05-04 03:06:45
vഇതു ഈ പ്രോഗ്രാമിൽ  മാത്രമല്ല മിക്കവാറും  എല്ലാ സ്റ്റാർ  പിന്നെ  മിസ്  ബ്യൂട്ടി  പ്രോഗ്രാമിലും  എല്ലാം കണ്ടതാണ് . കുറെ മെഗാ  സ്പോൺസേർസ്‌കളും  അവരുടെ  ശിങ്കിടി  പെണ്ണുങ്ങളും  പലവട്ടം  സ്റ്റേജ്  കയറി  നിരങ്ങുക  എംസി  കളിക്കുക , വളിച്ച  തമാശ പറഞ്ഞു  ഓടിഎൻസിനെ  ബോറടിപ്പുകാ  സമയം  നഷ്ടമാക്കുക  ഫോട്ടോ പിടിച്ചു സമയം കളയുക  എല്ലാം  പതിവായിരിക്കുകയാണ് .  സമ്മാനങ്ങളും  ഫലകങ്ങളും  കൊടുക്കുക  അതെല്ലാം  ഷോ  കാണാൻവരുന്നവരുടെ  ക്ഷമ  പരിഷിക്കലാണ് .  ഈ  സ്പോന്സറിനു  നന്ദി  പറയുക പരസിയം  ഡിസ്‌പ്ലൈ  ചെയുക  ഫ്രീ  ടിക്കറ്റ്  കൊടുക്കുക . അത്രയും  മതി.  ഷോ തന്നെ  അവരുടേതാക്കി  മാറ്റി  പരമ ബോറക്കരുത്  പ്ളീസ് . ഏതെല്ലാം  ഈയിടെ നടന്ന  ബ്യൂട്ടി  പേജന്റിലും , സ്റ്റാർ  മ്യൂസിക് ഷോയിലും  ഒക്കെ  കണ്ടതാണ് . കൊണ്ടുവരുന്നതാണ് . ഭാരവാഹികളുടെ  ഓട്ടവും ചാട്ടവും സ്ഥിരം  വിലക്ക് കൊളുത്തുകാരുടെ  കൊളുത്തും . പിന്നെ  ചില സ്റ്റാറുകളെ പോക്കലും  ദൈവമാക്കലും. അവസാനം  ബോറിങ്  പരിപാടിയും . പിഎസ, പണം  എല്ലാം  ഈ പ്രോഗ്രാം കാർ  അടിച്ചടുക്കും. എന്ന ഫലം. പിന്നെ  പൊക്കി  ഭയങ്കരം  ഗംഭീരം  എന്ന്  ഒരു പൊക്കി  ന്യൂസായും  വരും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക