Image

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ ഇംഗ്ലീഷ് ചാപ്പല്‍ ഒന്നാം വാര്‍ഷീകം

Published on 04 May, 2018
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ ഇംഗ്ലീഷ് ചാപ്പല്‍ ഒന്നാം വാര്‍ഷീകം
ഡാളസ് സെന്റ് ഇഗ്നേഷ്യസ് മലങ്കര ജാക്കോബൈറ്റ് സിറിയക്ക് ക്രിസ്ത്യന്‍ കത്തീഡ്രല്‍, ഇംഗ്ലീഷ് ചാപ്പലിന്റെ ഒന്നാമത് വാര്‍ഷീകാഘോഷം, മെയ്മാസം 5-ാം തീയതി(ശനി) വൈകീട്ട് നടത്തപ്പെടുന്നു.

വാര്‍ഷീകത്തോടനുബന്ധിച്ച് 6.30 PMന് സെന്റ് ഇഗ്നേഷ്യസ് ഓഡിറ്റോറിയത്തില്‍ വെച്ച് ഓര്‍ത്തഡോക്‌സ് മെഡിറ്റേഷന്‍  ആരാധന ക്രമീകരിച്ചിരിക്കുന്നു. ഇടവകയിലെ എല്ലാ കുടുംബങ്ങളേയും പ്രതിനധീകരിച്ച്, കുരിശാകൃതിയില്‍ മെഴുകുതിരികള്‍ തെളിയിച്ച്, അതിന് ചുറ്റുമായി, പ്രാര്‍ത്ഥനയോടും, ധ്യാനത്തോടും കൂടെ പങ്കു ചേരുന്ന രീതിയിലാണ് മെഡിറ്റേഷന്‍ ആരാധന നടത്തപ്പെടുന്നത്. ഇടവകയുടെ കാവല്‍പിതാവായ മാര്‍ ഇഗ്നേഷ്യസ് നൂറോനൊയുടെ ജീവിതവും ലേഖനങ്ങളുമാണ് പ്രധാന ചിന്താവിഷയം. സുറിയാനിയിലും, ഇംഗ്ലീഷിലും, മലയാളത്തിലുമുള്ള ധ്യാനാത്മകമായ ഗീതങ്ങള്‍, വേദപുസ്ത വായന,ധ്യാനം എന്നിവയും, ഈ ആരാധനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഭക്തിനിര്‍ഭരമായ ഈ കൂട്ടായ്മയില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ ഇടവകയിലേയും, സമീപ ഇടവകയിലേയും, എല്ലാ വിശ്വാസികളേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി കത്തീഡ്രല്‍ വികാരി റവ.ഫാ.യല്‍ദൊ പൈലി അറിയിച്ചു. വികാരിക്ക് പുറമെ അസിസ്റ്റന്റ് വികാരി റവ.ഫാ.ഡോ.രജ്ജന്‍ മാത്യു, ശ്രീ.ഷാജി ജോണ്‍(സെക്രട്ടറി), ശ്രീ. ജോസഫ് ജോര്‍ജ്(ട്രസ്റ്റി), ചാപ്പല്‍ കമ്മറ്റിയംഗങ്ങളായ ഡോ.ജോര്‍ജ് എരമത്ത്, ആഷ്‌ലി മാത്യു, സാജ്ജു കുരുവിള, ജെയ്മി തോമസ് എന്നിവരുടെ നേതൃത്വത്തില്‍, പള്ളി മാനേജിങ്ങ് കമ്മറ്റിയും, ചാപ്പല്‍ മിഷ്യന്‍ ടീമംഗങ്ങളും ചേര്‍ന്ന് വിപുലമായ ക്രമീകരണങ്ങള്‍ നടത്തി വരുന്നു. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ ഇംഗ്ലീഷ് ചാപ്പല്‍ ഒന്നാം വാര്‍ഷീകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക