Image

വിശ്വാസം ഗവണ്മെണ്ടിനേക്കാള്‍ ശക്തമാണ്- എന്നാല്‍ ദൈവത്തേക്കാള്‍ ശക്തമായ മറ്റൊന്നില്ല; ട്രംമ്പ്

പി പി ചെറിയാന്‍ Published on 04 May, 2018
വിശ്വാസം ഗവണ്മെണ്ടിനേക്കാള്‍ ശക്തമാണ്- എന്നാല്‍ ദൈവത്തേക്കാള്‍ ശക്തമായ മറ്റൊന്നില്ല; ട്രംമ്പ്
വാഷിംഗ്ടണ്‍ ഡി സി: 'ഏതൊരു ഗവണ്മെണ്ടിനേക്കാളും ശക്തമേറിയതാണ് വിശ്വാസം. എന്നാല്‍ദൈവത്തേക്കാള്‍ ശക്തമേറിയത് മറ്റൊന്നുമില്ല'നാഷണല്‍ പ്രെയര്‍ ഡെ യില്‍ വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കവെ പ്രസിഡന്റ് ട്രംമ്പാണ് ദൈവിക ശക്തിയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പരസ്യമായി പ്രഖ്യാപിച്ചത്.

എല്ലാ വര്‍ഷവും മെയ് ആദ്യ വ്യാഴാഴ്ചയാണ് നാഷണല്‍ പ്രെയര്‍ ഡെ ആയി രാഷ്ട്രം ആചരിക്കുന്നത്.

മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ലിയു ബുഷ്, ബറാക്ക് ഒബാമ എന്നിവരുടെ മാതൃകകള്‍ പിന്തുടര്‍ന്ന് മത സ്വാതന്ത്ര്യം ഉറപ്പിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംമ്പ് ഒപ്പുവെച്ചു. ഇരുന്നൂറില്‍ പരം മതാചാരന്മാര്‍ ചടങ്ങില്‍ പങ്കെടുത്തു.

മുപ്പ് വര്‍ഷം മുമ്പ് ഡൊണാള്‍ഡ് റീഗനാണ് മെയ് ആദ്യ വ്യാഴാഴ്ച നാഷണല്‍ പ്രെയര്‍ ഡെ ആയി പ്രഖ്യാപിക്കുന്ന ഉത്തരവിലൂടെ ഒപ്പിട്ടത്. അമേരിക്കന്‍ ജനത ദൈവത്തിലേക്ക് തിരിയണമെന്നും, ദൈവത്തില്‍ നാം ഐക്യം കണ്ടെത്തണമെന്നും ആദ്യ പ്രൊക്ലമേഷനില്‍ ഒപ്പിട്ട് റീഗല്‍ രാഷ്ട്രത്തോട് അഭ്യര്‍ത്ഥിച്ചു.

അമേരിക്കയെ അനുഗ്രഹിക്കുമെന്ന് പ്രാര്‍ത്ഥിക്കുന്നതിന് മാത്രമല്ല, മറിച്ച് ദൈവത്തെ അന്വേഷിക്കുന്നതിനും അമേരിക്കയുടെ ഐക്യം കാത്തു സൂക്ഷിക്കുവാന്‍ സഹായിക്കണമെന്ന പ്രാര്‍ത്ഥിക്കുന്ന ഒരു ദിവസമാണ് നാഷണല്‍ പ്രയര്‍ ഡെ എന്ന വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. വൈറ്റ് ഹൗസില്‍ ദിവസം പ്രാര്‍ത്ഥന നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മൈക്ക് ഉറപ്പ് നല്‍കി.
വിശ്വാസം ഗവണ്മെണ്ടിനേക്കാള്‍ ശക്തമാണ്- എന്നാല്‍ ദൈവത്തേക്കാള്‍ ശക്തമായ മറ്റൊന്നില്ല; ട്രംമ്പ്വിശ്വാസം ഗവണ്മെണ്ടിനേക്കാള്‍ ശക്തമാണ്- എന്നാല്‍ ദൈവത്തേക്കാള്‍ ശക്തമായ മറ്റൊന്നില്ല; ട്രംമ്പ്വിശ്വാസം ഗവണ്മെണ്ടിനേക്കാള്‍ ശക്തമാണ്- എന്നാല്‍ ദൈവത്തേക്കാള്‍ ശക്തമായ മറ്റൊന്നില്ല; ട്രംമ്പ്
Join WhatsApp News
Mathew V. Zacharia Former N Y Stae Scholl Board Member (1993- 2002) 2018-05-04 11:03:21
Prayer brings victory. " When I see your heavens, the work of your fingers, the moon and stars that you set in place- What are humans that you are mindful of them, mere mortals that you care for them?.
Ps. 8: 4-5. Our nation is " In God We Trust "
 Mathew V. Zacharia. New Yorker
Anthappan 2018-05-04 12:11:55
Trump's prayer is like the Pharisee's prayer,  'God, I thank you that I am not like other people--robbers, evildoers, adulterers--or even like this tax collector." (Luke 18:11).  

If such people become the leaders and educators, then there is something fundamentally wrong with our election system and wee need to correct it. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക