Image

മഅ്ദനിയെ പള്ളിയില്‍ കയറുന്നതിന് പൊലീസ് വിലക്കി

Published on 04 May, 2018
മഅ്ദനിയെ പള്ളിയില്‍ കയറുന്നതിന് പൊലീസ് വിലക്കി
കോടതി അനുമതി പ്രകാരം കേരളത്തിലെത്തിയ പി.ഡി.പി നേതാവ് അബ്ദുനാസര്‍ മഅ്ദനിയെ പള്ളിയില്‍ ജുമുഅ നമസ്‌കരിക്കുന്നതില്‍ നിന്ന് പൊലീസ് തടഞ്ഞു. സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് മഅ്ദനിയെ പള്ളിയില്‍ കയറുന്നത് വിലക്കിയത്. എന്നാല്‍, ചര്‍ച്ചയെ തുടര്‍ന്ന് അദ്ദേഹത്തെ പ്രാര്‍ഥനക്ക് അനുവദിച്ചു. കര്‍ണാടക പൊലീസ് കേരള പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ യാത്രക്കിടെ പള്ളി പ്രവേശനം ഇല്ലാത്തതിനാലാണ് അനുവദിക്കാതിരുന്നതെന്നാണ് പൊലീസ് വിശദീകരണം.
ബംഗളൂരുവില്‍ നിന്ന് കൊല്ലത്തെ വസതിയിലേക്കുള്ള യാത്രക്കിടെയാണ് പാലക്കാട് കഞ്ചിക്കോടിന് സമീപത്തെ ചടയന്‍കാലയിലെ പള്ളിയിലാണ് മഅ്ദനി കയറിയത്. 

മഅ്ദനിയെ പള്ളിയില്‍ കയറാന്‍ അനുവദിക്കാതിരുന്നതോടെ പി.ഡി.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചര്‍ച്ച നടത്തി മഅ്ദനിയെ ജുമുഅ നമസ്‌കാരത്തിന് പൊലീസ് അനുവദിച്ചതോടെ പ്രശ്‌നം ഒത്തുതീര്‍ന്നു. ജുമുഅ നമസ്‌കാരത്തിന് ശേഷം അദ്ദേഹം കൊല്ലത്തേക്ക് യാത്ര തിരിച്ചു.
ഉമ്മയെ കാണാനായി ഇന്ന് രാവിലെയാണ് മഅ്ദനി കേരളത്തിലേക്കു യാത്ര തിരിച്ചത്. പുലര്‍ച്ചെ അഞ്ച?ു മണിയോടെ ബെന്‍സണ്‍ ടൗണിലെ വസതിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് യാത്ര തിരിച്ചത്. വ്യാഴാഴ്ച രാവിലെ കേരളത്തിലേക്ക് പോകാന്‍ ബംഗളൂരു കോടതി അനുമതി നല്‍കിയിരുന്നെങ്കിലും മഅ്ദനിയെ അനുഗമിക്കാനുള്ള സെക്യൂരിറ്റി സംവിധാനം രാത്രി വളരെ വൈകി ലഭിച്ചതാണ് യാത്ര വൈകാന്‍ ഇടയാക്കിയത്.

മെയ്‌ 11 വരെ മദനി കേരളത്തിലുണ്ടാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക