Image

നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

Published on 04 May, 2018
നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച ലേബര്‍ കമ്മീഷണര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജുമെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. ആശുപത്രി മാനേജുമെന്റുകള്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച തുടരാമെന്നും കേസ് ഒരു മാസം കഴിഞ്ഞ് വീണ്ടും പരിഗണിക്കുമെന്നും കോടതി ഉത്തരവിട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നടപടി.

വിജ്ഞാപനപ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്‌സുമാര്‍ക്ക് 20,000 രൂപയാണ് അടിസ്ഥാന ശമ്പളം. ജനറല്‍, ബിഎസ്‌സി നഴ്‌സുമാര്‍ക്ക് ഈ ശമ്പളം ലഭിക്കും. പത്തു വര്‍ഷം സര്‍വീസുള്ള എഎന്‍എം നഴ്‌സുമാര്‍ക്കും 20,000 രൂപ വേതനമായി ലഭിക്കും. 

ഡിഎ, ഇന്‍ക്രിമെന്റ്, വെയ്‌റ്റേജ് എന്നീ ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുമെങ്കിലും ഉപദേശക സമിതി റിപ്പോര്‍ട്ട് അനുസരിച്ച് പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തില്‍ അലവന്‍സുകള്‍ ഒഴിവാക്കിയിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക