Image

ഫ്‌ലിപ്‌കാര്‍ട്ടിനെ വാള്‍മാര്‍ട്ട്‌ ഏറ്റെടുക്കാനൊരുങ്ങുന്നു

Published on 04 May, 2018
ഫ്‌ലിപ്‌കാര്‍ട്ടിനെ വാള്‍മാര്‍ട്ട്‌ ഏറ്റെടുക്കാനൊരുങ്ങുന്നു


ഇന്ത്യയുടെ സ്വന്തം ഓണ്‍ലൈന്‍ വാണിജ്യ സൈറ്റ്‌ എന്ന്‌ വിശേഷിപ്പിക്കാവുന്ന ഫ്‌ലിപ്‌കാര്‍ട്ടിനെ അമേരിക്കന്‍ വിപണന ശൃംഖലയായ വാള്‍മാര്‍ട്ട്‌ ഏറ്റെടുക്കാനൊരുങ്ങുന്നു. ഫ്‌ലിപ്‌കാര്‌ട്ടിന്റെ 75 ശതമാനം ഓഹരികളാണ്‌ വാള്‍മാര്‍ട്ട്‌ വാങ്ങുക.

ഗൂഗിളിന്റെ ഉടമസ്ഥ കമ്‌ബനിയായ ആല്‍ഫബെറ്റും വാള്‍മാര്‍ട്ടിനെ ഈ ഇടപാടിനായി പിന്തുണയ്‌ക്കുന്നുണ്ട്‌. വരും ദിവസങ്ങളിലേ ഇടപാടിനേക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ. ഒരു ഇന്ത്യന്‍ കമ്‌ബനിക്കായി ഒരു അമേരിക്കന്‍ കമ്‌ബനി നടത്തുന്ന ഏറ്റവും വലിയ ഡീലുകളില്‍ ഒന്നാകും ഇത്‌ എന്നുറപ്പ്‌.

ഫ്‌ലിപ്‌കാര്‍ട്ടില്‍ 23.6 ശതമാനം ഓഹരിയുള്ള സോഫ്‌റ്റ്‌ബാങ്കും തങ്ങളുടെ കൈവശമുള്ള ഓഹരി വില്‍ക്കാന്‍ സന്നദ്ധരായിരുന്നു. 1500 കോടി രൂപയ്‌ക്കാണ്‌ 75 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട്‌ സ്വന്തമാക്കുന്നതെന്നാണ്‌ പ്രാഥമിക വിവരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക