Image

അമേരിക്ക സാംസ്കാരിക മേന്മയുടെ ഉത്തമോദാഹരണം: ഖലീല്‍ ബുഹാരി

Published on 04 May, 2018
അമേരിക്ക സാംസ്കാരിക മേന്മയുടെ ഉത്തമോദാഹരണം: ഖലീല്‍ ബുഹാരി
അമേരിക്കയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചു തന്റെ അമേരിക്കന്‍ സന്ദര്‍ശനം എന്ന് നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്‌ലിം അസോസിയേഷന്‍ (www.nanmmaonline.org) വാഷിങ്ടണില്‍ നല്‍കിയ സ്വീകരണത്തില്‍ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ ഖലീല്‍ ബുഹാരി തങ്ങള്‍ പറഞ്ഞു.

മഅദിന്‍ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനീയം പരിപാടിയോട് അനുബന്ധിച്ചു യു.എസ് നോളജ് ഹണ്ടിന്റെ ഭാഗമായി അമേരിക്കയിലെ വിവിധ സര്‍വകലാശാലകളിലും ഐക്യരാഷ്ട്ര സഭാ ആസ്ഥാനവും സന്ദര്‍ശിക്കാനെത്തിയതാണ് മഅദിന്‍ ചെയര്‍മാന്‍ ഖലീല്‍ ബുഹാരി തങ്ങള്‍ അടങ്ങുന്ന നാലംഗ സംഘം. അമേരിക്കയുടെ സാംസ്കാരിക മേന്മയെ കുറിച്ചും മത സൗഹാര്‍ദ്ദത്തെ കുറിച്ചും അദ്ദേഹം വാചാലനായി. അമേരിക്കയെയും അവിടത്തെ ജനങ്ങളെയും കുറിച്ചുള്ള പുറംലോകത്തിന്റെ കാഴ്ചപ്പാട് ഏറെ വ്യത്യസ്താമാണെന്നും, മത സൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്നതില്‍ നമ്മള്‍ ഓരോരുത്തരും ഇന്ത്യയുടെ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കണം എന്നും ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പങ്കാളികളാവണമെന്നും അദ്ദേഹം സദസ്സിനെ ഉണര്‍ത്തി. മഅദിന്‍ ആസ്ഥാനമായി നടത്തിക്കൊണ്ടിരിക്കുന്ന വിവിധ സാംസ്കാരിക കാരുണ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അനാഥ അഗതി സംരക്ഷണങ്ങളെക്കുറിച്ചും വിശദീകരിച്ചു. അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനകളെ ഒത്തൊരുമിച്ചു കൊണ്ട് പോകുന്നതില്‍ "നന്മ" നടത്തി വരുന്ന ഇടപെടലുകളെ ഏറെ പ്രകീര്‍ത്തിച്ചു. നന്മ പ്രധിനിധികള്‍ അദ്ദേഹത്തിന് വിവിധ സംസ്ഥാനങ്ങളില്‍ നല്‍കി വരുന്ന സ്വീകരണങ്ങള്‍ ഏറെ സ്‌ളാഖനീയമാണെന്നും, ഇത്രയധികം സാഹയ ഹസ്തങ്ങള്‍ തങ്ങളെ തേടി എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും കൂട്ടിച്ചേര്‍ത്തു. സ്വീകരണത്തില്‍ പങ്കെടുത്തവരുടെ ഏറെ സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം പിരിഞ്ഞത്.

ഏപ്രില്‍ 23നു കെന്നഡി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ തങ്ങളെ ഹനീഫ് എരഞ്ഞിക്കല്‍, മൂസ നെച്ചികാട്, നൗഫല്‍ ന്യൂജേഴ്‌സി, ഷിഹാബ് ന്യൂജേഴ്‌സി എന്നിവര്‍ സ്വീകരിക്കുകയും പിന്നീട് ന്യൂ ജേഴ്‌സിയില്‍ ഹനീഫ് എരഞ്ഞിക്കലിന്റെ നേതൃത്വത്തില്‍ ന്യൂജഴ്‌സിയില്‍ നല്‍കിയ സ്വീകരണത്തില്‍ നന്മ ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍ സമദ് പൊന്നേരി, നന്മ പ്രസിഡണ്ട് യു.എ.നസീര്‍, ജ:സെക്രട്ടറി മെഹബൂബ് കിഴക്കേപുര, നൗഫല്‍, ഷിഹാബ്, ഇക്ക്ബാല്‍, മുസ്തഫ കമാല്‍ ഷംസു തുടങ്ങിയവര്‍ പങ്കെടുത്തു. യു.എ.നസീര്‍ ,സമദ് പൊന്നേരി എന്നിവര്‍ നന്മയുടെ വിവിധ പദ്ധതികള്‍ വിശദീകരിച്ചു. വാഷിംഗ്ടണില്‍ നിരാര്‍ കുന്നത്ത് നല്‍കിയ സ്വീകരണത്തില്‍ ശ്രീലങ്കന്‍ മുസ്ലിം കമ്മ്യൂണിറ്റി പ്രധിനിധി അമീര്‍ ബുഖാരിയുള്‍പ്പെടെ തമിഴ് യുപി തെലുഗാന മുസ്ലിം കമ്മ്യൂണിറ്റി പ്രധിനിധികളും വാഷിങ്ടണ്‍ നന്മ കുടുംബങ്ങളോടൊത്തു ചടങ്ങില്‍ പങ്കെടുത്തു.

ലോക മത സൗഹാര്‍ദ്ദത്തിന്റെ പൊരുള്‍ തേടിയുള്ള ഈ യാത്രയില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഹാര്‍വാര്‍ഡ്, കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റികള്‍ എന്നിവ സന്ദര്‍ശിക്കുന്ന ഖലീല്‍ തങ്ങള്‍ സാള്‍ട്ടലൈക് സിറ്റിയിലെ ബി.വൈ.യു യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന ത്രിദിന മത സൗഹൃദ സന്ദര്‍ശന പരിപാടിയില്‍ പ്രത്യേക അതിഥിയായി സംബന്ധിക്കും.
അമേരിക്ക സാംസ്കാരിക മേന്മയുടെ ഉത്തമോദാഹരണം: ഖലീല്‍ ബുഹാരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക