Image

ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ജോസ് പ്രകാശിന്

Published on 23 March, 2012
ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ജോസ് പ്രകാശിന്
തിരുവനന്തപുരം: ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിന് നടന്‍ ജോസ് പ്രകാശ് അര്‍ഹനായി. മന്ത്രി ഗണേഷ്‌കുമാര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

സിനിമാ രംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഞായറാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്‌കാരം സമ്മാനിക്കും. ജൂറി ചെയര്‍മാനും സംവിധായകനുമായ ശശികുമാര്‍, ജൂറി അംഗം മേനക തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക