Image

മാപ്പ് പോള്‍ വര്‍ക്കി മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം ഫിലഡല്‍ഫിയായില്‍

സന്തോഷ് ഏബ്രഹാം Published on 05 May, 2018
മാപ്പ് പോള്‍ വര്‍ക്കി മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം ഫിലഡല്‍ഫിയായില്‍
ഫിലഡല്‍ഫിയ:  മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ പോള്‍ വര്‍ക്കി മെമ്മോറിയല്‍ എവറോളിങ് ട്രോഫിക്കു വേണ്ടി എല്ലാ വര്‍ഷവും നടക്കുന്ന 56 കാര്‍ഡ് ഗെയിം മേയ് 5 ശനിയാഴ്ച രാവിലെ 8 മുതല്‍ രാത്രി 11 വരെ മാപ്പ് ഇന്ത്യ കമ്മ്യൂണിറ്റി സെന്ററില്‍ (7733 കാസ്ട്രര്‍ അവന്യൂ, ഫിലഡല്‍ഫിയ, പി.എ.- 19152) നടക്കും. ഡിട്രോയിറ്റ്, ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, പെന്‍സില്‍വേനിയ, ഡെലവര്‍, വാഷിങ്ടന്‍, വെര്‍ജീനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്ന വാശിയേറിയ മത്സരം അരങ്ങേറും. വിജയികള്‍ക്ക് ട്രോഫികളും കാഷ് അവാര്‍ഡുകളും നല്‍കും.

ഈ ഗെയിം വീക്ഷിക്കുന്നതിലേക്ക് ഏവരേയും ക്ഷണിക്കുന്നു. തോമസ് എം. ജോര്‍ജ് ചെയര്‍മാനായുള്ള കമ്മിറ്റിയില്‍ സാബു സ്‌കറിയാ, ജോണ്‍സണ്‍ മാത്യു, ഫിലിപ്പ് ജോണ്‍, ബാബു കെ. തോമസ് എന്നിവരടങ്ങുന്ന കമ്മിറ്റി വിപുലമായ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇനിയും പേരുകള്‍ റജിസ്റ്റര്‍ ചെയ്യാനുള്ളവര്‍ക്ക് അവസരം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

അനു സ്‌കറിയാ പ്രസിഡന്റ് - 267 496 2423

തോമസ് ചാണ്ടി ജനറല്‍ സെക്രട്ടറി - 201 446 5026

സാലു പുന്നൂസ് ട്രഷറര്‍ - 203 482 9123

തോമസ് എം. ജോര്‍ജ് ചെയര്‍മാന്‍ - 215 620 0323

സാബു സ്‌കറിയ - 267 980 7923
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക