ലണ്ടന്‍: ബ്രിട്ടനിലെ പ്രാദേശിക കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച നാലു മലയാളികളാണ് ഉജ്വല വിജയം കാഴ്ചവച്ചത്.
ന്യൂഹാം കൗണ്‍സിലിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വാള് എന്‍ഡ് വാര്‍ഡില്‍ മത്സരിച്ച കോട്ടയം, ചങ്ങനാശേരി സ്വദേശിനി ഓമനക്കുട്ടി ഗംഗാധരന് 2885 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഈസ്റ്റ് ഹാം സെന്‍ട്രല്‍ വാര്‍ഡില്‍ ലേബര്‍ പാര്‍ട്ടി ടിക്കറില്‍ മത്സരിച്ച കോട്ടയം ജില്ലയിലെ വൈക്കം സ്വദേശി സുഗതന് തെക്കേപ്പുരയില്‍ 2568 വോട്ടും കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റര്‍ട്ടണ്‍ വാര്‍ഡില്‍ നിന്നും മത്സരിച്ച കോട്ടയം ആര്‍പ്പൂക്കര സ്വദേശി ബൈജു വര്‍ക്കി തിട്ടാല 1107 വോട്ടും നേടി വിജയിച്ചു. ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച മുന്‍ ക്രോയ്ഡോണ്‍ മേയറായ തിരുവനന്തപുരം സ്വദേശിനി മഞ്ജു ഷാഹുല്‍ ഹമീദ് ബ്രോഡ്ഗ്രീന്‍ വാര്‍ഡില്‍ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
സ്വിന്ഡന് കൗണ്സിലിലേ്ക്ക് മത്സരിച്ച റോയി സ്റ്റീഫന്‍ പരാജയപ്പെട്ടു. വാല്‍ക്കോട്ട് ആന്‍ഡ് പാര്‍ക്ക് നോര്‍ത്ത് വാര്‍ഡില്‍ കണ്‍സര്‍വേറ്റീവ് ലേബലില്‍ മത്സരിച്ച റോയി ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയോടാണ് തോറ്റത്. ബേസിംഗ്സ്റ്റോക്ക് കൗണ്‍സിലിലെ ഈസ്ട്രോപ് വാര്‍ഡില്‍ മത്സരിച്ച സജീഷ് ടോമിനും വിജയിക്കാനായില്ല. ലിബറല്‍ ഡെമോക്രാറ്റിന്റെ ഗാവിന് ജയിംസ് 692 വോട്ടോടെ വിജയിച്ചു. ലേബര്‍ പാനലില്‍ മത്സരിച്ച സജീഷ് ടോം 322 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തി.
റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍