Image

കേരളാ പൂരം 2018: യുക്മ യൂത്ത് വോളന്റിയേഴ്‌സിനെ തെരഞ്ഞെടുക്കുന്നു

Published on 05 May, 2018
കേരളാ പൂരം 2018: യുക്മ യൂത്ത് വോളന്റിയേഴ്‌സിനെ തെരഞ്ഞെടുക്കുന്നു

ലണ്ടന്‍: യുവജനങ്ങളുടെയും വിദ്യാര്‍ഥികളുടേയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും പുതിയതലമുറയെ കേരളീയ പാരന്പര്യങ്ങളോടും സംസ്‌കാരത്തോടും കൂടുതല്‍ പരിചയപ്പെടുത്തുന്നതിനുമായി യുക്മ കേരള പൂരം 2018 നോടനുബന്ധിച്ച് യൂത്ത് വോളന്റിയേഴ്‌സിനെ തെരഞ്ഞെടുക്കുന്നു. കരിയര്‍ ഗൈഡന്‍സ് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങളോടെ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ ആകര്‍ഷിച്ച “യുക്മ യൂത്ത്” വിഭാഗത്തിന്റെ നേതൃത്വത്തിനു കീഴിലാവും ഇത് നടപ്പിലാക്കുക.

ബ്രിട്ടണിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നവരോ പഠനം പൂര്‍ത്തിയാക്കിയവരോ പഠിക്കുവാന്‍ ആഗ്രഹിക്കുന്നവരോ ആയിട്ടുള്ളവരെയാണ് വോളന്റിയേഴ്‌സ് ആയി ക്ഷണിക്കുന്നത്. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റായി യുകെയിലെത്തിയിട്ടുള്ളവരെയും പദ്ധതിയിലേക്ക് പരിഗണിക്കും. ഇവന്റ് മാനേജ്‌മെന്റ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹെല്‍ത്ത് കെയര്‍, മാനേജ്‌മെന്റ്, ഫിനാന്‍സ്, മള്‍ട്ടിമീഡിയ, ജേണലിസം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ളവര്‍ക്കാണ് മുന്‍ഗണന. 

ആദ്യമായി നടപ്പിലാക്കുന്ന പദ്ധതി എന്ന നിലയില്‍ പ്രായപൂര്‍ത്തിയായവരില്‍ നിന്നു മാത്രമാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. നിയമപരമായ നടപടിക്രമങ്ങള്‍ ഏറെയുള്ളതിനാലാണ് 18 വയസിനു താഴെയുള്ളവരെ ഒഴിവാക്കിയത്.

ഓരോ വിഭാഗത്തിലും പരമാവധി 5 പേരെ തെരഞ്ഞെടുക്കാനാണ് സംഘാടകസമിതി ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഈ ഇവന്റുമായി ബന്ധപ്പെട്ട ചുമതലകളുണ്ടാവും. ഓരോ മേഖലയിലും ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നവരുടെ പൂര്‍ണമായ മേല്‍നോട്ടത്തിലായിരിക്കും വോളന്റിയേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. കൃത്യമായ പരിശീലനവും മാര്‍ഗനിര്‍ദ്ദേശങ്ങളും യഥാസമയം ലഭ്യമാക്കും. പദ്ധതിയുമായി സഹകരിക്കുന്ന എല്ലാ വോളന്റിയേഴ്‌സിനും “കേരളാ പൂരം 2018” നടക്കുന്ന വേദിയില്‍ വച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

യുക്മ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ദീപാ ജേക്കബ്, ദേശീയ കമ്മറ്റി അംഗം ഡോ. ബിജു പെരിങ്ങത്തറ എന്നിവര്‍ക്കായിരിക്കും പദ്ധതിയുടെ ചുമതല. 

വിവരങ്ങള്‍ക്ക്: ഡോ. ദീപാ ജേക്കബ്: 07792763067, ഡോ. ബിജു പെരിങ്ങത്തറ: 07904785565, മാമ്മന്‍ ഫിലിപ്പ് 07885467034, റോജിമോന്‍ വര്‍ഗീസ് 07883068181.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക