Image

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പോലീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് ഹൈക്കോടതി

Published on 23 March, 2012
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പോലീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് ഹൈക്കോടതി
കൊച്ചി: ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ നോട്ടീസ് പോലും നല്‍കാതെ പോലീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് ഹൈക്കോടതി. ഇത്തരക്കാരെ പരിശീലനത്തിന് എടുക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. ക്രിമിനല്‍ കേസില്‍ പ്രതികളാണെന്ന കാരണത്താല്‍ പോലീസ് പരിശീലനത്തില്‍ നിന്നും ഒഴിവാക്കിയ പോലീസുകാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

38 പോലീസുകാരെയാണ് പിരിച്ചുവിട്ടിരുന്നത്. കേസുകളില്‍ കുറ്റവിമുക്തരാക്കിയ പോലീസുകാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പോലീസ് സേനയിലെത്തുന്നത് ആത്മഹത്യാപരമാണ്. ഇത്തരക്കാര്‍ സേനയില്‍ ഇല്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഇത്തരക്കാര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നത് രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണിയാണെന്നും കോടതി വിലയിരുത്തി.

ജസ്റ്റീസ് തോട്ടത്തില്‍. ബി. രാധാകൃഷ്ണന്‍, രവികുമാര്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നേരത്തെ ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാരുടെ പട്ടിക ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക