Image

കൊളീജിയത്തിന്റെ ശുപാര്‍ശ തള്ളി; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌

Published on 06 May, 2018
കൊളീജിയത്തിന്റെ ശുപാര്‍ശ തള്ളി; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌


ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌. കൊളിജീയം നിര്‍ദേശിച്ച ജഡ്‌ജി നിയമനത്തിലെ ശുപാര്‍ശ കേന്ദ്രം തള്ളുന്നത്‌ ആദ്യമായാണ്‌. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഇത്‌ ആദ്യമാണെന്നും കുര്യന്‍ ജോസഫ്‌ പറഞ്ഞു.

സംഭവിക്കാന്‍ പാടില്ലാത്തതാണ്‌ സംഭവിച്ചിരിക്കുന്നത്‌. അതിനാല്‍ ഇതു സംബന്ധിച്ച മറ്റു കാര്യങ്ങള്‍ക്ക്‌ കൊളീജിയം ആടുത്ത ആഴ്‌ച ചേരുമെന്നും ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌ പറഞ്ഞു.

ഹൈക്കോടതികളിലെ ജഡ്‌ജി നിയമനത്തെച്ചൊല്ലി ജുഡീഷ്യറിയും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കമാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌. കഴിഞ്ഞ കൊളീജിയത്തില്‍ ഹൈക്കോടതികളിലെ 40 ജഡ്‌ജിമാരുടെ ഒഴിവുകള്‍ നികത്താന്‍ കൊളീജിയം നിര്‍ദേശിച്ചത്‌ മൂന്നു പേരുകള്‍ മാത്രം. ഇതിനെതിരേ എ.ജി വിമര്‍ശിച്ചപ്പോള്‍, നല്‍കിയ എത്ര പേരുകള്‍ കേന്ദ്രം പൂഴ്‌ത്തിവച്ചെന്ന്‌ ജസ്റ്റിസ്‌ മദന്‍ ബി. ലോക്കൂര്‍, ദീപക്‌ ഗുപ്‌ത എന്നിവരടങ്ങിയ ബെഞ്ച്‌ തിരിച്ചുചോദിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക