ലഖ്നൗ:
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചേര്‍ത്തുള്ള വിവാഹ ഗോസിപ്പുകള്‍
നിഷേധിച്ച് റായ്ബറേലി എം.എല്‍.എ അദിതി സിങ് രംഗത്ത്. രാഹുല്‍ ഗാന്ധി
തന്റെ ജ്യേഷ്ഠ സഹോദരനെപ്പോലെയാണെന്ന് ഇത്തരം അഭ്യൂഹങ്ങളെ നിഷേധിച്ചു കൊണ്ട്
അദിതി സിങ് പറഞ്ഞു.
കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്
ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അവര്‍ അതൃപ്തി പ്രകടിപ്പിച്ചു.
'ഇത്തരം അഭ്യൂഹങ്ങള്‍ എന്നെ അസ്വസ്ഥയാക്കുന്നു.
രാഹുല്‍ജി എന്റെ രാഖി സഹോദരനാണെന്ന് ഞാന്‍ ഇവിടെ സ്പഷ്ടമാക്കുന്നു. സാമൂഹിക
മാധ്യങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം അഭ്യൂഹങ്ങളില്‍ ഞാന്‍ അതീവ ദുഃഖിതയുമാണ്',
അദിതി സിങ് പറഞ്ഞു.
അദിതി സിങിന്റെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍
ചേര്‍ത്തുവെച്ചായിരുന്നു പ്രചാരണം. മെയില്‍ നടക്കുമെന്നായിരുന്നു സന്ദേശം.
റായ്ബറേലിയില്‍ നിന്നു തന്നെയുള്ള വാട്സാപ്പ് ഗ്രൂപ്പിലാണ് ഈ സന്ദേശം ആദ്യം
പ്രചരിച്ചത്.
പച്ചസാരിയുടുത്ത് സോണിയഗാന്ധിക്കൊപ്പം അദിതി സിങ്
ഇരിക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും അധികം പ്രചരിച്ചത്. പ്രിയങ്ക
വാദ്രയുടെ ഏറ്റവും അടുത്ത കൂട്ടുകാരിലൊരാളാണ് 29കാരിയായ അദിതി സിങ് എന്നതും
അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂട്ടി.
90,000വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്
ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ അദിതി റായ്ബറേലിയില്‍ നിന്ന് വിജയിക്കുന്നത്.
അവരുടെ ആദ്യ അങ്കമായിരുന്നു അത്.
വാര്‍ത്തക്ക് യാഥാര്‍ഥ്യവുമായി യാതൊരു
ബന്ധവുമില്ലെന്ന് അദിതി സിങ് പറഞ്ഞു.
യു.എസ്.എയിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും
മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ അതിഥി സിങ് റായ്
ബറേലിയില്‍ നിന്നും 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്.
റായ് ബറേലിയില്‍ അഞ്ച് തവണ എം.എല്‍.എയായിരുന്ന അഖിലേഷിന്റെ പുത്രിയാണ് അദിതി. അദിതിപ്രിയങ്ക ഗാന്ധിയുടെ പ്രധാന സഹായികളിലൊരാളാണ്.