Image

ഫോക്‌സ് വാഗന്‍ മുന്‍ മേധാവിക്ക് അറസ്റ്റ് വാറന്റ്

Published on 06 May, 2018
ഫോക്‌സ് വാഗന്‍ മുന്‍ മേധാവിക്ക് അറസ്റ്റ് വാറന്റ്

ബര്‍ലിന്‍: മലിനീകരണം കുറച്ചു കാണിക്കാന്‍ കാറുകളില്‍ തട്ടിപ്പു നടത്തിയെന്ന ആരോപണം അന്വേഷിക്കുന്ന യുഎസ് ജഡ്ജ്, ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ് വാഗന്റെ മുന്‍ മേധാവി മാര്‍ട്ടിന്‍ വിന്റര്‍കോണിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. 

അമേരിക്കന്‍ അറസ്റ്റ് വാറന്റിനെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് വിന്റര്‍കോണിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഇതെക്കുറിച്ച് നേരിട്ടു പ്രതികരിക്കാന്‍ വിന്റര്‍കോണ്‍ തയാറായില്ല. 

അതേസമയം, ജര്‍മന്‍ നിയമം അനുസരിച്ച്, ജര്‍മന്‍ പൗരനായ വിന്റര്‍കോണിനെ അമേരിക്കയ്‌ക്കെന്നല്ല, ഒരു വിദേശ രാജ്യത്തിനും കൈമാറാന്‍ കഴിയില്ല. ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ ഒപ്പുവച്ച കരാര്‍ പ്രകാരവും സ്വന്തം പൗരന്‍മാരെ പരസ്പരം കൈമാറാന്‍ ബാധ്യതയില്ല.

മലിനീകരണ തട്ടിപ്പു വിവാദത്തെത്തുടര്‍ന്നു 2015ലാണ് വിന്റര്‍കോണ്‍ കന്പനി മേധാവിത്വം ഒഴിയുന്നത്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക