Image

വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന അവകാശവാദമില്ല; സര്‍ക്കാരിന്റെ വിലയിരുത്തലാകും തെരഞ്ഞടുപ്പ്; ജി സുധാകരന്‍

Published on 06 May, 2018
വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന അവകാശവാദമില്ല; സര്‍ക്കാരിന്റെ വിലയിരുത്തലാകും തെരഞ്ഞടുപ്പ്; ജി സുധാകരന്‍
ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് മന്ത്രി ജി സുധാകരന്‍. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന് വിജയം ഉറപ്പാണ്. വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന ആവകാശവാദമില്ലെന്നും സുധാകരന്‍ പറഞ്ഞു. ജനങ്ങളില്‍ നിന്നും ഒളിച്ചോടുന്ന സര്‍ക്കാരല്ല കേരളം ഭരിക്കുന്നത്. അതുകൊണ്ട്തന്നെ ചെങ്ങന്നൂരില്‍ ഇടതുമുന്നണിക്ക് ഒരു വേവലാതിയുമില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഇടതു മുന്നണിക്ക് ചെങ്ങന്നൂരില്‍ വിജയിക്കാന്‍ കഴിയുന്നത് അത്ര എളുപ്പമല്ലെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ചു സുധാകരന്‍ പ്രതികരിച്ചിട്ടില്ല. ഇതു പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍, മന്ത്രിസഭയില്‍ കാര്യമായ അഴിച്ചു പണിക്ക് സാധ്യതയുണ്ടെന്നു വിലയിരുത്തുന്നു. സര്‍ക്കാരിന്റെ പ്രതിഛായ നന്നാക്കുന്നയെന്ന ഉദ്ദേശത്തോടെയാണ് ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പിനെ കാണുന്നതെന്നു നേരത്തെ എല്‍ഡിഎഫ് കണ്‍വീനറും പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആവില്ലെന്ന് സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം തെരഞ്ഞടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് ഞായറാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണമെന്നതു പുതിയ രാഷ്ട്രീയ മാനങ്ങളുണ്ടാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക