Image

ഡിവൈന്‍ ധ്യാനകേന്ദ്രത്തിനു പുതിയ ദേവാലയം വെഞ്ചരിപ്പ് മെയ് 6 നു (ഇന്ന് ) നാലിന്

ഫ്രാന്‍സിസ് തടത്തില്‍ Published on 06 May, 2018
ഡിവൈന്‍ ധ്യാനകേന്ദ്രത്തിനു പുതിയ ദേവാലയം വെഞ്ചരിപ്പ് മെയ് 6 നു (ഇന്ന് ) നാലിന്
ന്യൂജേഴ്സി: അമേരിക്കയിലെ ആദ്യത്തേതും ഏറ്റവും വലിയതുമായ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ (ഡിവൈന്‍ മേഴ്സി സെന്റെര്‍ അഥവാ ഡിവൈന്‍ പ്രയര്‍ സെന്റെര്‍ } പെന്‍സില്‍വാനിയയില്‍ പുതുതായി ആരംഭിക്കുന്ന പ്രയര്‍ സെന്ററിന്റെ കൂദാശാകര്‍മ്മം ഇന്ന് വൈകുന്നേരം നാലിന് നടക്കും. ന്യൂജേഴ്‌സിയിലെ വാഷിംഗ്ടണ്‍ ടൗണ്‍ഷിപ്പിലുള്ള ഡിവൈന്‍ പ്രയര്‍ സെന്ററിന്റെ എക്സ്റ്റന്‍ഷന്‍ സെന്റര് ആയിരിക്കും പെന്‍സില്‍ വാനിയയിലെ ഈസ്റ്റ്ഓണ്‍ ടൗണ്‍ഷിപ്പിലുള്ള ഈ പ്രയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. 

അഡ്രെസ്സ്: 131 ഡേവിസ് സ്ട്രീറ്റ്, ഈസ്റ്റന്‍, പി,എ.18042 (131 Davis Street, Easton, PA 18042)

മെയ് ആറിന് ഞായറാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന കൂദാശ കര്‍മ്മത്തിലും ദിവ്യബലിയിലും സിറോ മലബാര്‍ സഭ ചിക്കാഗോ രൂപത മെത്രാന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത് മുഖ്യ കാര്‍മ്മികനായിരിക്കും. അലന്‍ ടൗണ്‍ ബിഷപ്പ് ആല്‍ഫ്രഡ് ഷെര്‍ലെ സന്ദേശം നല്‍കും. വെഞ്ചേരിപ്പുകര്‍മ്മങ്ങള്‍ക്കു സഹകാര്‍മ്മികനാകുന്ന വിന്‍സെന്‍ഷന്‍ സഭ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ.ഡോ.ജെയിംസ് കല്ലുങ്കല്‍ വി.സി. പ്രയര്‍ സെന്റര് ഉദ്ഘാടനം നിര്‍വഹിക്കും.

വിന്‍സെന്‍ഷന്‍ സഭയിലെ എല്ലാ വൈദികരും സന്യസ്തരും പങ്കെടുക്കുന്ന ചടങ്ങില്‍ ട്രൈസ്റ്റേറ്റ് മേഖലയിലെ നിരവധി വൈദികരും സിസ്‌റേഴ്‌സും വിശ്വാസികളും ന്യൂജേഴ്‌സിയിലും പെന്‍സില്‍വാനിയയിലും മറ്റു പ്രദേശങ്ങളില്‍ നിന്നുമുള്ള തദ്ദേശീയരായ വിശ്വാസികളും പങ്കെടുക്കുന്നതാണെന്ന് വിന്‍സെന്‍ഷന്‍ സഭ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ .ഡോ. ജെയിംസ് കല്ലുങ്കല്‍ വി.സി., വിന്‍സെന്‍ഷന്‍ ഹൗസ് സുപ്പീരിയര്‍ ഫാ.ജോണ്‍ മണിക്കാത്തന്‍ വി.സി, ന്യൂജേഴ്സി ഡിവൈന്‍ പ്രയര്‍ സെന്റര് ഡയറക്ടര്‍ ഫാ. തോമസ് സുനില്‍ എനിക്കാട്ട് വി.സി.,എന്നിവര്‍ അറിയിച്ചു. 

1920ല്‍ നവംബര്‍ 20ന് എറണാകുളം അതിരൂപതയില്‍ രൂപീകൃതമായ വിന്‍സെന്‍ഷന്‍ കോണ്‍ഗ്രിഗേഷന്‍ ദൈവവചനം പ്രഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. വിന്‍സെന്‍ഷന്‍ സഭ വൈദികരുടെ ആഭിമുഖ്യത്തില്‍ 1950 മുതല്‍ കേരളത്തിലെ എല്ലാ രൂപതകളിലുമുള്ള ഇടവകള്‍ തോറും പോപ്പുലര്‍ മിഷന്‍ ധ്യാനം എന്ന പേരില്‍ ധ്യാനങ്ങള്‍ സംഘടിപ്പിച്ചു വന്ന വിന്‍സെന്‍ഷന്‍ സഭ 1984 മുതലാണ് താമസിച്ചുകൊണ്ടുള്ള ധ്യാനങ്ങള്‍ ആരംഭിച്ചത്.തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ ആരംഭിച്ച പോട്ട ഡിവൈന്‍ ധ്യാന കേന്ദ്രം ദൈവത്തിന്റെ കൃപയാലും അനുഗ്രഹത്താലും ശക്തിയാലും രോഗസൗഖ്യവും ആന്തരിക-മാനസിക സൗഖ്യവും ദൈവാനുഭവവും അനേകര്‍ക്ക് ലഭ്യമാക്കികൊണ്ടു വല്യ അത്ഭുതങ്ങളും അടയാളങ്ങളും സാക്ഷ്യപ്പെടുത്തി. 

ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രമായി മാറിയ മുരിങ്ങൂരിലെ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ 1990 മുതല്‍ 10 മില്ല്യണ്‍ ആളുകള്‍ താമസിച്ചു ധ്യാനം കൂടി കഴിഞ്ഞു.
കേരളത്തില്‍ കരിസ്മാറ്റിക് ധ്യാനത്തിനു തുടക്കം കുറിക്കുകയും ഒരു ജിഹ്വായായി രാജ്യമൊട്ടുക്കും പടരുവാനുമുള്ള സാഹചര്യമൊരുക്കിയത് ഡിവൈന്‍ ധ്യാനകേന്ദ്രമായിരുന്നു.ഇന്ന് ലോകാമെമ്പാടും പടര്‍ന്നു കിടക്കുന്ന കരിസ്മാറ്റിക് നവോതഥാന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ധ്യാനഗുരുക്കന്മാരില്‍ ഭൂരിപക്ഷമാളുകള്‍ക്കും വഴിത്തിരിവായത് ഡിവൈന്‍ ധ്യാനകേന്ദ്രമാണ്.

പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ സ്ഥാപകരിലൊരാളായ ലോക പ്രസിദ്ധ കരിസ്മാറ്റിക്ക് ധ്യാന ഗുരു ഫാ. മാത്യു നായ്ക്കന്‍പറമ്പിലാണ് ന്യൂജേഴ്‌സിയിലെ ഡിവൈന്‍ പ്രയര്‍ സെന്ററിന്റെ തുടക്കം കുറിച്ചവരില്‍ ഒരാള്‍. വിന്‍സെന്‍ഷന്‍ കോണ്‍ഗ്രിഗേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള 40 റിട്രീറ്റ്/പ്രയര്‍ സെന്ററുകളില്‍ ഒന്നാണ് ന്യൂജേഴ്‌സിയിലെ പ്രയര്‍ സെന്റര്.
കഴിഞ്ഞ കുറെ വര്‍ഷമായി ജാതിമതഭേദമന്യേ എല്ലാവര്ക്കും സ്വന്തമായി മാറി ഡിവൈന്‍ പ്രയര്‍ സെന്റര് എന്ന ഈ പ്രാത്ഥനാലയമായി മാറി . 

വിവിധ രൂപതകളിലെയും സംസ്ഥാങ്ങളിലെയും വിശ്വാസികള്‍ ഇടതടവില്ലാതെ ഇവിടെ താമസിച്ചുകൊണ്ട് ധ്യാനങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു. കാനഡയില്‍ നിന്ന് വരെയുള്ള വിശ്വാസികള്‍ ബസിലും വിമാനത്തിലും കാര്‍പൂള്‍ ചെയ്തും എവിടെ ദാനത്തിനു എത്തിച്ചേരാറുണ്ട്.അക്രൈസ്തവരും കത്തോലിക്കരല്ലാത്തവരുമായ നിരവധിപേരാണ് എവിടെ ധ്യാനശിശ്രുഷയില്‍ പങ്കെടുക്കുന്നത്.ജീവിതത്തില്‍ പ്രത്യാശ നശിച്ചവരെ പ്രത്യാശയിലേക്കും വിശ്വസം നഷ്ടപ്പെട്ടവരെ വിശ്വാസത്തിലേക്കും കൊണ്ടുവരാന്‍ ഈ ധ്യാനകേന്ദ്രത്തിലെ ദൈവശിശ്രുഷകള്‍ക്കു കഴിഞ്ഞു. 

ലക്ഷ്യബോധമില്ലാതെ അലഞ്ഞ യുവാക്കളെ നേര്വഴിക്കും കെട്ടുപൊട്ടിയ വിവാഹ ബന്ധങ്ങളെ സ്‌നേഹത്തില്‍ അരക്കിട്ടുറപ്പിച്ചും ദൈവത്തെ അറിയാതെ പോയവര്‍ക്ക് ദൈവാനുഭവവും പ്രധാനം ചെയ്തുകൊണ്ട് സ്‌നേഹത്തിന്റെയും ക്ഷമയുടെയും മാര്ഗം കാണിച്ചുകൊടുക്കാന്‍ ഈ പ്രധാനാലയത്തിലെ ശിശ്രുഷകള്‍ക്കു കഴിഞ്ഞു. അനുതാപത്തിന്റെ കൂദാശയായ കുമ്പസാരത്തിനു ഊന്നല്‍ നല്‍കിക്കൊണ്ടായിരുന്നു ശിശ്രുഷ നടത്തി വരുന്നത്.ഇത്തരത്തില്‍ നല്ല കുമ്പസാരം നടത്തി ആല്‍മീയ ശാന്തി ലഭിച്ച അനവധി പേരുണ്ട്.

ന്യൂജേഴ്‌സിയിലെ ധ്യാനകേന്ദ്രത്തില്‍ എല്ലാ ശനിയാഴ്ചകളിലും നടന്നുവരുന്ന ഏകദിന ശിശ്രുഷയ്ക്കു എത്തിച്ചേരുന്ന വിശ്വാസികളെ മുഴുവനും ഉള്‍ക്കൊള്ളാന്‍ പറ്റാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് പുതിയ ധ്യാനകേന്ദ്രം അതിനു തൊട്ടടുത്തുള്ള ഈസ്റ്റ്ഓണ്‍ ടൗണ്‍ഷിപ്പില്‍ ആരംഭിച്ചതെന്നും ഫാ. തോമസ് സുനില്‍ പറഞ്ഞു.അലന്‍ടൌണ്‍ ടൗണ്‍ഷിപ്പിന്റെ കീഴിലുള്ള പൂട്ടിപ്പോയ ഒരു ദേവാലയമാണ് ദൈവ നിശ്ചയപ്രകരം ഡിവൈന്‍ ധ്യാനകേന്ദ്രത്തിനായി ലഭ്യമായത്. ഏതാണ്ട് 700 പേരെ ഉള്‍ക്കൊള്ളാവുന്ന ഈ ദേവാലയത്തിലായിരിക്കും മുതല്‍ ശനിയാഴ്ച ശിശ്രുഷകള്‍ നടക്കുക.
ഡിവൈന്‍ ധ്യാനകേന്ദ്രത്തിനു പുതിയ ദേവാലയം വെഞ്ചരിപ്പ് മെയ് 6 നു (ഇന്ന് ) നാലിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക