Image

നരരും നഗരവും (കവിത: സി.എസ് കോടുകുളഞ്ഞി)

Published on 07 May, 2018
നരരും നഗരവും (കവിത: സി.എസ് കോടുകുളഞ്ഞി)
നഗരം നിന്നുവിറച്ചു
കെട്ടിടസമുച്ചയങ്ങള്‍ കൂണുപോല്‍
പെരുകും ഇടങ്ങളില്‍
നഗരം കൂനിവിറച്ചു
വാരിചൊരിയുന്ന മഴയിലും, മഞ്ഞിലും

കോണ്‍ക്രീറ്റ് കൂണുകളുടെ ഭാരത്താല്‍
ഇരുമ്പുതൂണുകളെ ഇടിച്ചുതാക്കും
ഇടിയന്ത്രങ്ങളുടെ ധൃതിയില്‍
നരം വാവിട്ടുകരഞ്ഞു പറഞ്ഞു:
"ഈ പൊടിയും പുകയും ശ്വസിക്കുവാന്‍
ഈ കുഴികളില്‍ വീണ് മുടന്തുവാന്‍
വന്നുവീഴും ഈ ഭാരങ്ങള്‍ വഹിക്കാന്‍
ഈ ഇടിയും തൊഴിയും കുത്തും ഏല്ക്കുവാന്‍'

ഇതിനിടയില്‍ ഞാന്‍ കാത്തുനിന്നു
നീങ്ങുവണ്ടിക്കു മുന്നില്‍ വന്നുനിന്നു കിതച്ചു
അതിലെ ഒരു യാത്രികനായി
ഇടവഴികളിലൂടെ പെരുവഴികളിലൂടെ
മുന്‍പോട്ട് നീങ്ങുമ്പോള്‍ നഗരം വിറയ്ക്കുന്നുണ്ടായിരുന്നു
യന്ത്രമനുഷ്യരുടെ പലതരം ക്രീയകളില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക