Image

മാഗ് ഹാര്‍വി ഫണ്ട് ഹൂസ്റ്റണ്‍ മേയര്‍ക്ക് നല്‍കി

ഡോ. മാത്യു വൈരമണ്‍ Published on 07 May, 2018
മാഗ് ഹാര്‍വി ഫണ്ട് ഹൂസ്റ്റണ്‍ മേയര്‍ക്ക് നല്‍കി
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) ശേഖരിച്ച ഹാര്‍വി ഫണ്ടില്‍ നിന്നും ദുരന്തം അനുഭവിച്ച മലയാളികളുടെ അപേക്ഷകള്‍ പ്രകാരം നല്കിയതിനുശേഷം ബാക്കിയുള്ള എല്ലാ തുകയും ഹൂസ്റ്റണ്‍ മേയര്‍ക്ക് നല്‍കി.

മാഗിന്റെ മുന്‍ പ്രസിഡന്റ് തോമസ് ചെറുകര, മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ. പിള്ള, ബോര്‍ഡ് അംഗമായ പൊന്നുപിള്ള എന്നിവര്‍ ഹൂസ്റ്റണ്‍ സിറ്റി ഹാളില്‍ നേരിട്ടു പോയാണ് മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണറിനു ചെക്ക് നല്‍കിയത്.

അമേരിക്കയിലുള്ള വിവിധ സംഘടനകളും, ഹൂസ്റ്റണിലെ മലയാളികളും, മാഗ്, ഫോമ, ഫൊക്കാന, ഫിലാഡല്‍ഫിയയിലെ കോട്ടയം അസോസിയേഷന്‍ എന്നീ സംഘടനകള്‍ മാഗിന്റെ ഹാര്‍വി ഫണ്ടിലേക്ക് സംഭാവനകള്‍ നല്‍കിയിരുന്നു. എല്ലാവരോടുമുള്ള നന്ദി മാഗ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക