Image

കേരളാ ലിറ്റററി സൊസൈറ്റി ഡാലസിനു നവനേതൃത്വം

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 08 May, 2018
കേരളാ ലിറ്റററി സൊസൈറ്റി  ഡാലസിനു  നവനേതൃത്വം
ഡാളസ്: ഡാലസിലെ സാഹിത്യകാരന്‍മാരുടെ സംഘടനയായ കേരളാ ലിറ്റററി സൊസൈറ്റിയുടെ  വാര്‍ഷിക പൊതുയോഗം ഗാര്‍ലന്റിലെ കേരളാ അസോസിയേഷന്‍ ഹാളില്‍ വച്ച് ഏപ്രില്‍ 8 ന്  നടന്നു.  പ്രസിഡന്റ് എബ്രഹാം തെക്കേമുറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംഘടനയുടെ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും വരവു ചിലവ് കണക്കുകളും അവതരിപ്പിച്ച് പാസാക്കി.  തുടര്‍ന്ന് നടന്ന തിരെഞ്ഞടുപ്പില്‍ താഴെ പറയുന്നവരെ 201819 ലെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

പ്രസിഡന്റ്: ജോസ് ഓച്ചാലില്‍
സെക്രട്ടറി: സിജു വി. ജോര്‍ജ്
ട്രഷറാര്‍:  ജോസന്‍ ജോര്‍ജ്
വൈസ് പ്രസിഡന്റ്: അജയകുമാര്‍
ജോയിന്റ് സെക്രട്ടറി: സി. വി. ജോര്‍ജ്

കഴിഞ്ഞ 25 വര്‍ഷത്തെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഈ യോഗത്തില്‍ വച്ച് അംഗങ്ങള്‍ വിലയിരുത്തി.  മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും വിദ്യാരംഭം, കേരളപ്പിറവി ആഘോഷം, സാഹിത്യ സമ്മേളനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ വിപുലമായി നടത്തുവാന്‍ പുതിയ പ്രവര്‍ത്തന സമിതി തീരുമാനിച്ചു.

കേരളാ ലിറ്റററി സൊസൈറ്റി  ഡാലസിനു  നവനേതൃത്വം
Join WhatsApp News
Jack Daniel 2018-05-08 18:14:25
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ 
Christian Brothers 2018-05-09 13:24:13
പുളിച്ചു നാറുന്ന കഞ്ഞി വെള്ളം പാള തൊപ്പിയില്‍ 
ലേബൽ 2018-05-09 19:38:12
വായിക്കാൻ കൊള്ളാവുന്നത് എഴുതാൻ കഴിവില്ലാത്തവർക്കും ‘സാഹിത്യകാരൻ’ എന്നൊരു ലേബലു വേണ്ടേ?
നാരദന്‍ 2018-05-09 21:23:48
ചെവിയില്‍ കയറിയ ചീവീടുകള്‍ പോലെ 
അണ്ടര്‍വെയറില്‍ കയറിയ പഴുതാര പോലെ 
കുറെ സഗടനകളും നേതാക്കളും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക