Image

ഭവനരഹിതരായ കുട്ടികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുമായി അഭിഷേകും, റിഷിയും

പി പി ചെറിയാന്‍ Published on 08 May, 2018
ഭവനരഹിതരായ കുട്ടികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുമായി അഭിഷേകും, റിഷിയും
സാന്‍ഫ്രാന്‍സിസ്‌കോന്: സാന്‍ഫ്രാന്‍സിസ്‌കോ ബെ ഏരിയായില്‍ ഭവന രഹിതരായി കഴിയുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നതിന് ഇന്ത്യന്‍ അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ അഭിഷേക് കാട്ടുപറമ്പിലും റിഷി അര്‍ജുനനും നോണ്‍ പ്രൊഫിറ്റ് പ്രോജക്ടയ നൈറ്റ് നൈറ്റുമായി സഹകരിച്ചു പദ്ധതി തയാറാക്കി.

കഴിഞ്ഞ ഒരു വര്‍ഷം ബെ ഏരിയായില്‍ ഭവന രഹിതരായി കഴിഞ്ഞിരുന്ന 30 കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള ധനസമാഹരണത്തിനായി ക്രിക്കറ്റ് ഫോര്‍ കോഡ് സ്ഥാപിക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ചുള്ള ആദ്യ മത്സരം മാര്‍ച്ച് 31 ഏപ്രില്‍ 1 തിയതികളില്‍ നടന്നു. ഇതില്‍ നിന്നും ലഭിച്ച വരുമാനത്തിന്റെ അറുപത് ശതമാനം നൈറ്റ് നൈറ്റ് പ്രോജക്ടിലേക്ക് നല്‍കി. 25,000 ഭവന രഹിതരായ കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിക്കാണ് ഈ വര്‍ഷം സംഘടനാ നേതൃത്വം നല്‍കുന്നത്.
ഭവനരഹിതരായ കുട്ടികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുമായി അഭിഷേകും, റിഷിയുംഭവനരഹിതരായ കുട്ടികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുമായി അഭിഷേകും, റിഷിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക