Image

എന്‍.സി.ബി.സി ആപ്പുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

Published on 08 May, 2018
എന്‍.സി.ബി.സി ആപ്പുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
സംസ്ഥാനത്തെ ഭരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ എന്‍.സി.ബി.സി ആപ്പുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അമരാവതിയില്‍ നടക്കുന്ന കളക്ടര്‍മാരുടെ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ആപ്പ് പ്രകാശനം ചെയ്തത്. സമകാലിക വിവരങ്ങള്‍ തത്സമയം ജനങ്ങളിലെത്തിക്കാനും സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് നേരിട്ട് സംവദിക്കാനും മൊബൈല്‍ ആപ്പ് വഴി സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പരാതികള്‍ പരിഹരിച്ച് വ്യക്തമായ ഭരണപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ കാഴ്ചവെയ്ക്കുന്നത്. ഇതിന്റെ ഭാഗമായുള്ള നൂതന സംരഭമാണ് ആപ്പെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക