Image

കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കുമെന്ന് സര്‍വേ

Published on 08 May, 2018
കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കുമെന്ന് സര്‍വേ
കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കുമെന്ന് പ്രവചിച്ച് എബിപി ന്യൂസ്‌സിഎസ്ഡിഎസ് സര്‍വേ. 225 നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസിന് 97 സീറ്റ് ലഭിക്കുമെന്ന് സര്‍വ്വെയില്‍ പറയുന്നു. 

അതേസമയം ബിജെപി 84 സീറ്റ് നേടുമെന്നും സര്‍വ്വെയില്‍ പറയുന്നു. ജനത ദള്‍ സെക്യുലര്‍ 37 സീറ്റ് വരെ കരസ്ഥമാക്കുമെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു. 

കോണ്‍ഗ്രസിന് 38 ശതമാനം വോട്ട് ലഭിക്കും. ബജെപിക്ക് 33 ശതമാനം ലഭിക്കും. ജെഡിഎസും ബിഎസ്പിയും 22 ശസതമാനം വീതം വോട്ടുകള്‍ നേടുമെന്നും സര്‍വ്വെ പറയുന്നു. സംസ്ഥാനത്തെ 40 ശതമാനം കര്‍ഷകരും സിദ്ധരാമയ്യയെ പിന്തുണയ്ക്കുമ്പോള്‍ 31 ശതമാനം  ബിജെപിയെയാണ് പിന്തുണയ്ക്കുന്നത്.
33 ശതമാനം പേരും കോണ്‍ഗ്രസ് ജയിച്ചാല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ 27 ശതമാനം ആളുകളുടെ പിന്തുണയ്ക്കുന്നില്ല. 

അതേസമയം 22 ശതമാനം ആളുകള്‍ ദേവഗൗഡയുടെ മകന്‍ എച്ച്ഡി കുമാരസ്വാമിയെ പിന്തുണയ്ക്കുന്നവരാണ്. വികസനവും മറ്റ് കാര്യങ്ങളെയും പ്രാധാന്യത്തോടെ കാണുന്നവരാണ് 29 ശതമാനം ആളുകളും. 
മുഖ്യമന്ത്രി എന്ന നിലയില്‍ സിദ്ധരാമയ്യയുടെ പ്രവര്‍ത്തനങ്ങളില്‍ 29 ശതമാനം ആളുകളും തൃപ്തരാണ്. മെയ് 12നാണ് കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ദിവസം കഴിഞ്ഞാല്‍ ഫലവും പുറത്തുവരും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക