Image

ഗാന്ധിജിയെയും ജവഹര്‍ലാല്‍ നെഹ്‌റു, എ.ബി. വാജ്‌പേയ് എന്നിവരെയും അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ ആം ആദ്മി നേതാവിനെതിരെ കേസെടുക്കാന്‍ കോടതി

Published on 08 May, 2018
ഗാന്ധിജിയെയും  ജവഹര്‍ലാല്‍ നെഹ്‌റു, എ.ബി. വാജ്‌പേയ് എന്നിവരെയും അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ ആം ആദ്മി നേതാവിനെതിരെ കേസെടുക്കാന്‍ കോടതി
രാഷ്ട്രപിതാവ് ഗാന്ധിജിയെയും മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, എ.ബി. വാജ്‌പേയ് എന്നിവരെയും അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ ആം ആദ്മി നേതാവിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. ആം ആദ്മി വക്താവ് അശുതോഷിനെതിരെ കേസെടുക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. 2016ല്‍ തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലാണ് അശുതോഷ് മൂവരെയും കുറിച്ച് മോശം പരാമര്‍ശം നടത്തിയത്.

ലൈംഗികാപവാദത്തില്‍ കുടുങ്ങിയ ആപ് മുന്‍ എംഎല്‍എയെ പ്രതിരോധിക്കുന്നതിനായി രാജ്യം ആദരിക്കുന്ന നേതാക്കള്‍ക്കെതിരെ കടുത്ത ലൈംഗികാപവാദങ്ങള്‍ പ്രചരിപ്പിച്ചു എന്ന ആരോപണം ശരിയാണെന്നു കണ്ടെത്തിയതിനേത്തുടര്‍ന്നാണ് കോടതി ഉത്തരവ്. ഗാന്ധിജിയെ മോശക്കാരനാക്കിയുള്ള പരാമര്‍ശം കൊണ്ട് മാധ്യമശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമാണ് അശുതോഷ് നടത്തിയതെന്നും രാഷ്ട്രീയ ചേരിതിരിവുകള്‍ക്കാണ് ഈ പരാമര്‍ശങ്ങള്‍ കാരണമാവുകയെന്നും കോടതി നിരീക്ഷിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക