Image

ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ അധ്യാപികഷിലു മേരി നിര്യാതയായി

Published on 08 May, 2018
ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ അധ്യാപികഷിലു മേരി നിര്യാതയായി

ഫര്‍വാനിയ (കുവൈത്ത്): പ്രവാസി കവയത്രിയും ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ അധ്യാപികയുമായ ഷിലു മേരി സാമുവല്‍ (37) നിര്യാതയായി. കവിതയിലൂടെയും ആനുകാലിക പോസ്റ്റുകളിലൂടെയും സമൂഹ മാധ്യമങ്ങളിലെ നിറസാന്നിധ്യമായിരുന്നു ഷിലു മേരി. 

യുണൈറ്റഡ് ഷിപ്പിംഗ് കന്പനി ഡയറക്ടര്‍ കറ്റാനം കോട്ടപ്പുഴക്കല്‍ അലക്‌സ് സക്കറിയ ആണ് ഭര്‍ത്താവ്. പിതാവ്: സാമുവല്‍. മാതാവ്: വത്സമ്മ. സഹോദരന്‍: ഷിബു (കുവൈത്ത്). 

സബാ ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാത്രിയിലെ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ബുധനാഴ്ച രാവിലെ 11 ന് ആലപ്പുഴ കറ്റാനം സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക