Image

കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ആനുവല്‍ ഡിന്നര്‍ & റെക്കഗ്‌നേഷന്‍ നൈറ്റ് വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 08 May, 2018
കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ആനുവല്‍ ഡിന്നര്‍ & റെക്കഗ്‌നേഷന്‍ നൈറ്റ് വര്‍ണ്ണാഭമായി
മിസിസാഗാ: കാനഡയിലെ മലയാളി സമൂഹത്തിന്റെ നിറസാന്നിധ്യമായ കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റെ (സി.എം.എന്‍.എ) ആനുവല്‍ ഡിന്നര്‍ & റെക്കഗ്‌നേഷന്‍ നൈറ്റ് ഏപ്രില്‍ 21-ന് മിസിസാഗായിലെ നാഷണല്‍ ബാങ്ക്വറ്റ് ഹാളില്‍ വച്ചു നടത്തപ്പെട്ടു. റവ. ദാനിയേല്‍ പുല്ലേലില്‍, റവ. ബ്ലസന്‍ വര്‍ഗീസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമായി ധാരാളം ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. കാനഡയിലെ വിവിധ ആരോഗ്യമേഖലകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ചടങ്ങിനു മാറ്റുകൂട്ടി.

കാനഡയിലെത്തുന്ന മലയാളികളായ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനായി ആദ്യമായി കാനഡയിലെ മലയാളി ഓര്‍ഗനൈസേഷന്‍ ഏര്‍പ്പെടുത്തിയ വെരി റവ. പി.സി സ്റ്റീഫന്‍ കോര്‍എപ്പിസ്‌കോപ്പ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ഈവര്‍ഷത്തെ ഡിന്നര്‍നൈറ്റിന്റെ പ്രത്യേകതയായിരുന്നു. രേഷ്മ ബാബു (സെനീസ കോളജ്), ബിനി തോമസ് (ഷെര്‍ഡിയന്‍ കോളജ്) എന്നിവര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി.

കാഡനയില്‍ ദീര്‍ഘകാലം ആരോഗ്യമേഖലയില്‍ സേവനം അനുഷ്ഠിച്ച് വിരമിച്ച ശാന്തമ്മ ജേക്കബ്, ഏലിക്കുട്ടി ചാക്കോ എന്നിവരെ കനേഡിയന്‍ ഗവണ്‍മെന്റിന്റെ ലോംഗ് സര്‍വീസ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

കോണ്‍സ്റ്റോഗാ കോളജ് നഴ്‌സിംഗ് ഫാക്കല്‍ട്ടി ലക്ചററായ ജ്യോതിസ് സജീവ് "ദി റൈറ്റ് വേ ടു ചൂസ് യുവര്‍ ഫ്യൂച്ചര്‍ സ്റ്റഡീസ്' എന്ന വിഷയത്തെ ആസ്പദമാക്കി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനുവേണ്ടി നടത്തിയ സെമിനാര്‍ ശ്രദ്ധേയമായി. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് അവതരിപ്പിച്ച കലാപരിപാടികള്‍ ഡിന്നര്‍ നൈറ്റിനു മാറ്റുകൂട്ടി.

സി.എം.എന്‍.എയുടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ മലയാളികള്‍ക്കും പൊതുസമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്നു. ബ്ലഡ് ഡൊണേഷന്‍ ഡ്രൈവുകള്‍, ഓര്‍ഗന്‍ ഡൊണേഷന്‍ ഇന്‍ഫര്‍മേഷന്‍ സെഷന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് എഡ്യൂക്കേഷന്‍ സെഷനുകള്‍, ടിപ്‌സ് ഫോര്‍ സക്‌സസ് ഇന്‍ ഇന്റര്‍വ്യൂസ് തുടങ്ങിയവ ഇതില്‍ ചിലതുമാത്രമാണ്.

ഫസ്റ്റ് ഹോം ബയേഴ്‌സിനായി "ഏണ്‍ ഫിഫ്റ്റി പേര്‍സന്റ് ഓഫ് യുവര്‍ റിയല്‍എസ്റ്റേറ്റ് ഏജന്റ്‌സ് കമ്മീഷന്‍ ടു ഫര്‍ണീഷ് യുവര്‍ ന്യൂ ഹോം' എന്ന പരിപാടിയും, നോര്‍ത്ത് വുഡ് മോര്‍ട്ട് ഗേജുമായി സഹകരിച്ച് ഫസ്റ്റ് ഹോം ബയേഴ്‌സിനായി കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ തരപ്പെടുത്തുക, എയര്‍റൂട്ട് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സുമായി സഹകരിച്ച് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ്‌സ് & ടൂര്‍ തരപ്പെടുത്തുക, ഡിലൈറ്റ് ഷെയര്‍ സിസ്റ്റംസുമായി സഹകരിച്ച് കുറഞ്ഞ നിരക്കില്‍ ബ്ലൈന്‍ഡ്‌സ്, ഷട്ടേഴ്‌സ്, ഷേഡ്‌സ് എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നിവ ഇതില്‍ ചിലതുമാത്രം.

കൂടുതല്‍ മലയാളി ബിസിനസ് സ്ഥാപനങ്ങളുമായി സഹകരിച്ച് നഴ്‌സുമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പൊതു സമൂഹത്തിനും ഗുണം ചെയ്യുന്ന തരത്തില്‍ 'കൈകോര്‍ക്കാം കൈത്താങ്ങായ്' എന്ന മിഷന്‍ സ്റ്റേറ്റ്‌മെന്റ് അന്വര്‍ത്ഥമാക്കാന്‍ സി.എം.എന്‍.എ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.

സൗജന്യ മെമ്പര്‍ഷിപ്പുമായി കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി നിരവധി പൊതുജനോപകാരപ്രദമായ കാര്യങ്ങള്‍ സി.എം.എന്‍.എ നടത്തിവരുന്നു. സി.എം.എന്‍.എയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം നിരവധി ആലംബഹീനര്‍ക്ക് തണലേകാന്‍ സഹായിച്ചു എന്നത് സന്തോ.പ്രദമാണ്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി സംഘടനയുടെ മെഗാ സ്‌പോണ്‍സര്‍ ഫെയ്ത്ത് ഫിസിയോതെറാപ്പി ആന്‍ഡ് വെല്‍നസ് സെന്റര്‍ (Faith Physiotherapy and Wellness Centre, 1965 Cottrella Blvd, Bramption) ആണ്. അത്താഴവിരുന്നോടെ അഞ്ചാമത് ആനുവല്‍ ഡിന്നര്‍ & റെക്കഗ്‌നേഷന്‍ നൈറ്റിനു തിരശീല വീണു.
കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ആനുവല്‍ ഡിന്നര്‍ & റെക്കഗ്‌നേഷന്‍ നൈറ്റ് വര്‍ണ്ണാഭമായികനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ആനുവല്‍ ഡിന്നര്‍ & റെക്കഗ്‌നേഷന്‍ നൈറ്റ് വര്‍ണ്ണാഭമായികനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ആനുവല്‍ ഡിന്നര്‍ & റെക്കഗ്‌നേഷന്‍ നൈറ്റ് വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക