Image

സുവിശേഷ മൂല്യങ്ങള്‍ സാമൂഹ്യജീവിതത്തില്‍ പകര്‍ത്താന്‍ മാര്‍പാപ്പ ക്രൈസ്തവരെ ആഹ്വാനം ചെയ്യുന്നു

Published on 23 March, 2012
സുവിശേഷ മൂല്യങ്ങള്‍ സാമൂഹ്യജീവിതത്തില്‍ പകര്‍ത്താന്‍ മാര്‍പാപ്പ ക്രൈസ്തവരെ ആഹ്വാനം ചെയ്യുന്നു
വത്തിക്കാന്‍ : കത്തോലിക്കാ സഭാംഗങ്ങള്‍ സാമൂഹ്യജീവിതത്തില്‍ സുവിശേഷ മൂല്യങ്ങള്‍ക്കു സാക്ഷൃം നല്‍കണമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. വടക്കന്‍ പോളണ്ടില്‍ നടന്ന ഒന്‍പതാമത് ഞ്യെസ്നോ സ്മ്മേളനത്തിനയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. മാര്‍ച്ചു മാസം പതിനാറാം തിയതി മുതല്‍ പതിനെട്ടാം തിയതി വരെ നടന്ന സമ്മേളനം യൂറോപ്പിലെ സമകാലിക സമൂഹ്യജീവിതത്തില്‍ മതങ്ങളുടെ സ്ഥാനത്തെക്കുറിച്ചാണ് വിലയിരുത്തിയത്.

സാമൂഹ്യ, സാംസ്ക്കാരിക, രാഷ്ട്രീയ, രംഗത്തു സമീപകാലത്തുണ്ടായ മാറ്റങ്ങളോടു നിഷ്ക്രിയത്വം പുലര്‍ത്താന്‍ ക്രൈസ്തവ വിശ്വാസികള്‍ക്കു സാധിക്കുകയില്ലെന്നു മാര്‍പാപ്പ വ്യക്തമാക്കി. മനുഷ്യനെ നിത്യജീവിതത്തിലേക്കു നയിക്കുന്ന ക്രൈസ്തവ വിശ്വാസം ഭൗതിക ജീവിത സാഹചര്യങ്ങളില്‍ നിന്നു അവരെ വിമുക്തരാക്കുന്നില്ല. ദൈവസ്നേഹത്തിന്‍റേയും പരസ്നേഹത്തിന്‍റേയും അരൂപിയില്‍ സാമൂഹ്യജീവിതത്തില്‍ പങ്കുചേരാന്‍ ക്രൈസ്തവ വിശ്വാസം വ്യക്തികളെ ക്ഷണിക്കുന്നുവെന്നും മാര്‍പാപ്പ പ്രസ്താവിച്ചു.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയാണ് പോളണ്ടിന്‍റെ പ്രൈമേറ്റും ഞ്യെസ്നോ അതിരൂപതാധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ഹോസെഫ് കൊവാള്‍സെക്കിന് മാര്‍പാപ്പയുടെ സന്ദേശമയച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക