Image

മസ്‌കറ്റില്‍ പാത്രിയര്‍കീസ് ബാവയ്ക്ക് ഊഷ്മളമായ വരവേല്‍പ്പ്

ബിജു വെണ്ണിക്കുളം Published on 09 May, 2018
മസ്‌കറ്റില്‍    പാത്രിയര്‍കീസ് ബാവയ്ക്ക് ഊഷ്മളമായ  വരവേല്‍പ്പ്
മസ്‌ക്കറ്റ് ആകമാന സുറിയാനി സഭയുടെ മേലദ്ധ്യക്ഷനായ പരിശുദ്ധനായ മോറോന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍കീസ് ബാവാ  ശ്ലൈഹിക സന്ദര്‍ശനത്തിനായി   ഒമാനില്‍ എത്തിയപ്പോള്‍ ഊഷ്മളമായ  വരവേല്‍പ്പ്  നല്‍കി

ക്രൗണ്‍  പ്ലാസ ഹോട്ടലില്‍ എത്തിയ പാത്രിയര്‍കീസ് ബാവായെ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രപൊലീത്തയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

 സുറിയാനി സഭയുടെ മെത്രാപ്പോലീത്തന്മാരായ ഡാനിയേല്‍ മോര്‍ ക്ലിമീസ്, ജോസഫ് മോര്‍ ഗ്രീഗോറിയോസ്, പൗലോസ് മോര്‍ ഐറേനിയോസ്, യൂഹാനോന്‍ മോര്‍ മിലിത്തിയോസ്, മാത്യൂസ് മോര്‍ തെവോദോസ്യയോസ്, മാര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ്,  മാത്യൂസ് മോര്‍ തമോത്തിയോസ് എന്നീ തിരുമേനിമാരും സന്നിഹിതരായിരുന്നു.

മെയ് ഒമ്പതാം തീയതി ബുധനാഴ്ച വൈകിട്ട് 4 മണിക്ക് റൂവി  സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ പാത്രിയര്‍ക്കിസ് ബാവക്കും,  ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍  ബാവക്കും, മെത്രാപ്പോലീത്താമാര്‍ ക്കും സ്വീകരണം നല്‍കും തുടര്‍ന്ന് പരിശുദ്ധ ബാവായുടെ പ്രധാന കാര്മീകത്വത്തില്‍  സെന്റ്  തോമസ് പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കും.


മെയ് 10 ആം തീയതി വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് പുതിയ ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍ അഭിഷേകകൂദാശ പരിശുദ്ധ പാത്രിയര്‍കീസ് ബാവ നിര്‍വഹിക്കും.

വാര്‍ത്ത :   ബിജു  വെണ്ണിക്കുളം 

മസ്‌കറ്റില്‍    പാത്രിയര്‍കീസ് ബാവയ്ക്ക് ഊഷ്മളമായ  വരവേല്‍പ്പ്മസ്‌കറ്റില്‍    പാത്രിയര്‍കീസ് ബാവയ്ക്ക് ഊഷ്മളമായ  വരവേല്‍പ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക