Image

ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് ചികിത്സാ സഹായം തേടുന്നു

പി. പി. ചെറിയാന്‍ Published on 09 May, 2018
ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് ചികിത്സാ സഹായം തേടുന്നു
കൊളറാഡൊ: വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കൊളറാഡൊ. ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുന്ന ഇന്ത്യന്‍ അമേരിക്കന്‍ യുവാവിന്റെ ചികിത്സാ ചിലവുകള്‍ക്കായി സാമ്പത്തിക സഹായം തേടുന്നു.

ഏപ്രില്‍ 24 നായിരുന്നു അപകടം. ബസ്സിന്റെ സൈഡ് വാക്കിലൂടെ നടന്നു നീങ്ങുകയായിരുന്ന യുവാവിനെ നിയന്ത്രണം വിട്ട ഷെവി പിക്ക്അപ്പ് ട്രക്കാണ് ഇടിച്ചു തെറിപ്പിച്ചത്.

ഡാളസ്സില്‍ നിന്നും ഈയ്യിടയാണ് കൊളറായോയിലേക്ക് പ്രഥ്വി കണ്ണങ്കാട്ടി താമസം മാറ്റിയത്.

ടെക്‌സസ്സില്‍ നിന്നും മാസ്റ്റര്‍ ബിരുദം നേടിയ യുവാവ് നല്ലൊരു സ്‌പോര്‍ട്ട്മാനായിരുന്നുവെന്ന് സഹപാധികള്‍ പറഞ്ഞു.

അപകടത്തെ തുടര്‍ന്ന് ഇടതു കാല്‍ തുടക്ക് താഴെ നിന്നും മുറിച്ച് മാറ്റി. തീരെ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന യുവാവിന് മെയ് 3 ന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം അല്‍പം ബോധം തിരിച്ചു കിട്ടിയിട്ടുണ്ട്.

കിഡ്‌നി തകരാറിലായ യുവാവിന് ഡയാലിസിസ് ചെയ്യുന്നതിനും മറ്റ് ചികിത്സാ ചെലവുകള്‍ക്കായും go fund me പേജില്‍ 300000 ഡോളര്‍ സമാഹരിക്കാനാണ് കൂട്ടുകാര്‍ ഉദ്ദേശിക്കുന്നത്. ഇതുവരെയായി 213305 ഡോളര്‍ ലഭിച്ചതായും ഇവര്‍ അറിയിച്ചു. മകന്റെ അപകടം അറിഞ്ഞ് മാതാപിതാക്കളും ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇപ്പോഴും വെന്റിലേറ്ററില്‍ കഴിയുന്ന യുവാവിന് ഇന്ത്യന്‍ കമ്മ്യൂണിറ്റി ആവശ്യമായ സഹകരണങ്ങള്‍ നല്‍കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക