Image

ബി.എഡ് കോഴ്‌സുകള്‍ ഇനി ബിരുദ പഠനത്തിന്റെ ഭാഗമാകാന്‍ പോകുന്നു

Published on 09 May, 2018
ബി.എഡ് കോഴ്‌സുകള്‍ ഇനി ബിരുദ പഠനത്തിന്റെ ഭാഗമാകാന്‍ പോകുന്നു
രണ്ടു വര്‍ഷത്തെ ബി.എഡ് കോഴ്‌സുകള്‍ ഇനി ബിരുദ പഠനത്തിന്റെ ഭാഗമാകാന്‍ പോകുന്നു. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റേതാണ് ഈ തീരുമാനം.എന്നാല്‍ ഈ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സൂചന നല്‍കിയതായാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വിശദപഠനത്തിനായി ആറംഗ സമിതിയെ നിയമിച്ചിട്ടുണ്ട്.വരും വര്‍ഷം മുതല്‍ ബി.എഡ്ബിരുദ സംയോജിത നാലുവര്‍ഷ കോഴ്‌സ് തുടങ്ങാനാണ് ലക്ഷ്യം. ഇതിന് ആവശ്യമായ പാഠ്യപദ്ധതി എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചു.എന്നാല്‍ അതേസമയം, കലാലയങ്ങളില്‍ ബിരുദ കോഴ്‌സുകള്‍ അതേപടി തുടരുകയുക തന്നെ ചെയ്യും. 
മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഈ പദ്ധതി നടപ്പായാല്‍ കേരളത്തിലെ 245 ലേറെ ബി.എഡ് സെന്ററുകളുടെ ഭാവി അനിശ്ചിതത്വത്തിയാകുമെന്നാണ് വിലയിരുത്തല്‍. പദ്ധതിപ്രകാരം നടപ്പാക്കുമെന്നത് സംബന്ധിച്ച നയരേഖ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യൂക്കേഷന്‍ പുറത്തു വിട്ടിട്ടില്ല. ഇത് ആസൂത്രണം ചെയ്യുന്നതിനുള്ള ത്രിദിന യോഗം ഡല്‍ഹിയില്‍ ചൊവ്വാഴ്ച തുടങ്ങി.മാത്രമല്ല,ബി.എഡ് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് നാലുവര്‍ഷ ഇന്റഗ്രേറ്റഡ് കോഴ്‌സ് ആരംഭിക്കുന്നത്. എന്നാല്‍ ബി.എഡ് കോളജുകളില്‍ ഇവ ആരംഭിക്കാനുള്ള സൗകര്യമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക