Image

ശിവകാര്‍ത്തികേയന്റെ നായികയായി വീണ്ടും നയന്‍താര

Published on 09 May, 2018
ശിവകാര്‍ത്തികേയന്റെ നായികയായി വീണ്ടും നയന്‍താര
എം.രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ശിവകാര്‍ത്തികേയന്റെ നായികയായി നയന്‍താര എത്തുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജേഷ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ ചിത്രത്തിന് പേരിട്ടിട്ടില്ല. മോഹന്‍ രാജിന്റെ വേലൈക്കാരനില്‍ ശിവകാര്‍ത്തികേയനും നയന്‍സും നേരത്തെ ഒരുമിച്ചിരുന്നു.

'തിരക്കഥ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ തന്നെ തന്റെ നായികാ കഥാപാത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നയന്‍സ് മനസ്സിലാക്കിയിരുന്നു. കോസ്റ്റിയൂം, മേക് അപ് തുടങ്ങിയ കാര്യങ്ങള്‍ സ്വന്തം ഉത്തരവാദിത്തമായി നയന്‍സ് ഏറ്റെടുത്തു. നയന്‍താര നായികയായാല്‍ തന്നെ സമ്മര്‍ദ്ദം കുറയും. മികച്ച പെര്‍ഫോമറും ആത്മാര്‍ഥതയുമുള്ള അഭിനേത്രിയാണ് അവര്‍'രാജേഷ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക