Image

പഴനിക്കടുത്ത്‌ വാഹനാപകടം; ഏഴു മലയാളികള്‍ മരിച്ചു

Published on 09 May, 2018
പഴനിക്കടുത്ത്‌ വാഹനാപകടം; ഏഴു മലയാളികള്‍ മരിച്ചു


പഴനി: പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ ഏഴു മലയാളികള്‍ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളാണ്‌ അപകടത്തില്‍പെട്ടത്‌. കോരുത്തോട്‌ സ്വദേശി ശശി, ഭാര്യ വിജയമ്മ (60), സുരേഷ്‌ (52), ഭാര്യ രേഖ, മകന്‍ മനു (27), അഭിജിത്‌ (14) , സജിനി എന്നിവരാണു മരിച്ചത്‌. അപകടത്തില്‍ പരിക്കേറ്റ ആദിത്യന്‍ (12) അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്‌.

ഇവര്‍ സഞ്ചരിച്ചിരുന്ന ഒമ്‌നി വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ്‌ അപകടം. പുലര്‍ച്ചെ 12.15 ഓടെയാണ്‌ അപകടമുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക