Image

ഇരട്ടക്കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട്‌ വിശദീകരണം തേടി

Published on 09 May, 2018
ഇരട്ടക്കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട്‌ വിശദീകരണം തേടി

കണ്ണൂര്‍ ഇരട്ടക്കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട്‌ റിപ്പോര്‍ട്ട്‌ തേടി. അക്രമം തടയാന്‍ സര്‍ക്കാര്‍ എന്ത്‌ നടപടിയെടുത്തുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കണമെന്നാണ്‌ ജസ്റ്റിസ്‌ പി. സദാശിവം ആവശ്യപ്പെട്ടിരിക്കുന്നത്‌. കൊലപാതകങ്ങളിലെ ആശങ്കയും അദേഹം കത്തിലൂടെ സര്‍ക്കാരിനെ അറിയിച്ചു.

മാഹിയിലും കണ്ണുരിലുമുണ്ടായ സിപിഎം ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പുതുച്ചേരി പൊലീസുമായി ചേര്‍ന്ന്‌ സംയുക്ത അന്വേഷണ സംഘമുണ്ടാവില്ലെന്ന്‌ ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്‌റ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ കേരള പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം ഉണ്ടാവും. പുതുച്ചേരി പൊലീസുമായി സഹകരിച്ചാവും അന്വേഷണം നടത്തുകയെന്നും ഡിജിപി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക