Image

താജിന്റെ സംരക്ഷണം: ആര്‍ക്കിയോളജി സര്‍വേ ഓഫ്‌ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി

Published on 09 May, 2018
താജിന്റെ സംരക്ഷണം: ആര്‍ക്കിയോളജി സര്‍വേ ഓഫ്‌ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി


ലോകാത്ഭുതമായ താജ്‌മഹല്‍ സംരക്ഷിക്കുന്നതിന്‌ ഉദാസീനത പുലര്‍ത്തുന്ന ആര്‍ക്കിയോളജി സര്‍വേ ഓഫ്‌ ഇന്ത്യയെ (എഎസ്‌ഐ) രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീം കോടതി. താജിന്റെ പ്രതലത്തില്‍ കീടങ്ങളും ഫംഗസും കാരണം കാര്യമായ കേടുപാട്‌ സംഭവിച്ച സാഹചര്യത്തില്‍ എന്താണ്‌ പരിഹാര നടപടിയായി സ്വീകരിച്ചിരിക്കുന്നതെന്ന്‌ ബന്ധപ്പെട്ട അധികൃതരോടും പുരാവസ്‌തു വകുപ്പിനോടും കോടതി ചോദിച്ചു.

പുരാവസ്‌തു വകുപ്പ്‌ അവരുടെ ജോലി ഭംഗിയായി നിര്‍വഹിച്ചിരുന്നുവെങ്കില്‍ രാജ്യത്തിന്റെ ചരിത്ര ശേഷിപ്പിന്‌ ഈ ഗതി വരില്ലായിരുന്നു. അവരുടെ ജോലി നിര്‍വഹിക്കാത്തതിന്‌ പുരാവസ്‌തു അധികൃതര്‍ നല്‍കുന്ന വിശദീകരണം ഞെട്ടിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

താജിന്റെ സംരക്ഷണത്തിന്‌ പുരാവസ്‌തു വകുപ്പിന്റെ സഹായം തുടര്‍ന്നും സ്വീകരിക്കേണ്ടതുണ്ടോയെന്ന്‌ പരിശോധിക്കണമെന്ന്‌ ജസ്റ്റിസ്‌ എംബി ലോകൂര്‍, ദീപക്‌ ഗുപ്‌ത എന്നിവരടങ്ങിയ ബെഞ്ച്‌ കേന്ദ്രസര്‍ക്കാരിന്‌ വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായ എഎന്‍എസ്‌ നദ്‌കര്‍ണിയോട്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക