Image

കാണാതായ ജസ്‌നയ്‌ക്കൊപ്പം പോയത്‌ തൃശ്ശൂര്‍ സ്വദേശിയായ സമ്പന്ന യുവാവ്‌

Published on 09 May, 2018
  കാണാതായ ജസ്‌നയ്‌ക്കൊപ്പം പോയത്‌ തൃശ്ശൂര്‍ സ്വദേശിയായ സമ്പന്ന  യുവാവ്‌
കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമനിക്‌ കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായ ജെസ്‌നയെ ബെംഗളൂരുവില്‍ കണ്ടെത്തിയെന്ന വാര്‍ത്തയ്‌ക്ക്‌ പിന്നാലെ ജെസ്‌നയ്‌ക്കൊപ്പം പോയ യുവാവിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത്‌. ജെസ്‌നയും സുഹൃത്തായ യുവാവും തന്നെയാണ്‌ ബെംഗളൂരു മടിവാളയിലുള്ള ആശ്വാസ്‌ ഭവനില്‍ എത്തിയതെന്ന്‌ സ്ഥിരീകരിച്ചതായി രാഷ്ട്ര ദീപിക റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഇരുവരും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും യാത്രക്കിടയില്‍ സംഭവിച്ച അപകടമാണ്‌ ഒടുവില്‍ ആശ്വാസ ഭവനില്‍ ഇരുവരേയും എത്തിച്ചതെന്നും ആന്‍റോ ആന്‍റണി എംപി വ്യക്തമാക്കിയതായി രാഷ്ട്ര ദീപിക വാര്‍ത്തയില്‍ പറയുന്നു.

മാര്‍ച്ച്‌ 22 മുതലാണ്‌ ജസ്‌നയെ കാണാതായത്‌. മുക്കൂട്ടുത്തറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന്‌ പറഞ്ഞ്‌ പോയ ജെസ്‌നയെ പിന്നീട്‌ കാണാതാവുകയായിരുന്നു. സ്റ്റഡി ലീവായതിനാല്‍ ആന്റിയുടെ വീട്ടില്‍ പഠിക്കാന്‍ പോവുകയാണെന്ന്‌ പറഞ്ഞാണ്‌ ജെസ്‌ന വീട്ടില്‍ നിന്നിറങ്ങിയത്‌.

തുടര്‍ന്ന്‌ ഓട്ടോയില്‍ മുക്കുട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തി. അവിടെ നിന്ന്‌ സുഹൃത്തായ യുവാവിനൊപ്പം കൊല്ലത്തെത്തി ബെംഗളൂരുവിലേക്ക്‌ കടക്കുകയായിരുന്നു ഉദ്ദേശം.

തൃശ്ശൂരിലെ സമ്പന്ന കുടുംബത്തിലെ അംഗമായ യുവാവാണ്‌ ജസ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നതെന്നും ഇയാളുടെ കൈയ്യില്‍ പുതുപുത്തന്‍ മോഡലായ ബൈക്കായിരുന്നു ഉണ്ടായിരുന്നതെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്‌. ബെംഗളൂരവില്‍ എത്തുന്നതിന്‌ മുന്‍പ്‌  ഒരു ഓട്ടോയുമായി ബൈക്ക്‌ ഇടിച്ചു.

ഇതോടെ പരിക്കേറ്റ ഇരുവരും നിംഹാന്‍സിലെത്തി ചികിത്സ തേടി. ആസ്‌പത്രിയില്‍ നിന്ന്‌ ഇറങ്ങിയതിന്‌ പിന്നാലെഇരുവരും ആശ്വാസ്‌ ഭവനില്‍ എത്തി.  അവിടെ താമസിക്കാന്‍ അനുവദിക്കുമോ എന്ന്‌  തിരക്കിയെങ്കിലും ഇല്ലെന്നായിരുന്നു ആശ്വാസഭവനിലെ വൈദികന്‍റെ മറുപടി. ഇതോടെ തങ്ങള്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന്‌ ഇരുവരും ആശ്വാസ്‌ ഭവന്‍ അധികൃതരെ അറിയിച്ചതായും വാര്‍ത്തയില്‍ പറയുന്നുണ്ട്‌.

ഇവിടെ വെച്ചാണ്‌ പാലാ സ്വദേശിയായ ഗണപതി പ്ലാക്കല്‍ ജോര്‍ജ്ജ്‌ എന്നയാള്‍ ഇരുവരേയും കാണുന്നത്‌. സംശയം തോന്നിയെ ജോര്‍ജ്ജ്‌ നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടു. പിന്നീട്‌ ബെംഗളൂരുവിലുള്ള ആന്‍റോ ആന്‍റണി എംപിയെ വിളിച്ച്‌ കാര്യം പറഞ്ഞു.

അദ്ദേഹം ഉടന്‍ ആശ്വാസ ഭവനില്‍ എത്തി പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ആശ്വാസ്‌ ഭവന്‍ അധികൃതര്‍ക്ക്‌ നല്‍കി. ഇവര്‍ ചിത്രം കണ്ട്‌ സ്ഥിരീകരിച്ചതോടെയാണ്‌ ജസ്‌ന തന്നെയാണ്‌ ബാംഗ്ലൂരില്‍ എത്തിയെന്ന കാര്യം സംബന്ധിച്ച്‌ പോലീസിന്‌ വിവരം ലഭിച്ചത്‌.

വിവരം ലഭിച്ചതിന്‌ പിന്നാലെ അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്‌ തിരിച്ചിട്ടുണ്ട്‌. അതേസമയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക