Image

പൃഥ്വിരാജ്‌ - മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി

Published on 09 May, 2018
പൃഥ്വിരാജ്‌ - മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി

കൊച്ചി :പൃഥ്വിരാജ്‌ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ ടൈറ്റില്‍ ടീസര്‍ പുറത്ത്‌ വിട്ടത്‌. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ആശിര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്‌ നിര്‍മിക്കുന്നത്‌.

ആനന്ദ്‌ രാജേന്ദ്രന്‍ ഡീസൈന്‍ ചെയ്‌ത ടൈറ്റില്‍ ഫോണ്ടാണ്‌ പുറത്ത്‌ വിട്ടിരിക്കുന്നത്‌.ടൈറ്റില്‍ ടീസറിന്‌ ദീപക്‌ ദേവ്‌ ആണ്‌ സംഗീതം പകര്‍ന്നിരിക്കുന്നത്‌.

മുരളി ഗോപിയാണ്‌ ചിത്രത്തിന്റെ തിരക്കഥ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക