Image

ഫൊക്കാനയുടെ യുവ പ്രതിനിധിയായി ടീന കല്ലകാവുങ്കല്‍ മത്സരിക്കുന്നു

ഫ്രാന്‍സിസ് തടത്തില്‍ Published on 09 May, 2018
ഫൊക്കാനയുടെ യുവ പ്രതിനിധിയായി  ടീന കല്ലകാവുങ്കല്‍ മത്സരിക്കുന്നു
ന്യൂജേഴ്സി: ഫൊക്കാനയുടെ 2018 -2020 വര്‍ഷത്തെ നാഷണല്‍ കമ്മിറ്റിയിലേക്ക് യുവ പ്രതിനിധിയായി ന്യൂജേഴ്സിയില്‍ നിന്നുള്ള ടീന കല്ലകാവുങ്കല്‍ മത്സരിക്കുന്നു നോര്‍ത്ത് അമേരിക്കന്‍ മലയാളീസ് ആന്‍ഡ് അസോസിയേറ്റഡ് മെംബേര്‍സസിന്റെ (നാമം) സജീവ പ്രവര്‍ത്തകയായ ടീന സഹോദരന്‍ ടോണി കല്ലകാവുങ്കലിന്റെ പാത പിന്തുടര്‍ന്നുകൊണ്ടാണ് സംഘടനാ രംഗത്ത് ചുവടുറപ്പിക്കുന്നത്.ഫൊക്കാനയുടെ നിലവിലുള്ള നാഷണല്‍ കമ്മിറ്റി അംഗമാണ് ടോണി. പിതാവ് ആന്റണി കല്ലകാവുങ്കല്‍ ഫൊക്കാനയിലെ സജീവ പ്രവര്‍ത്തകനും മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച് )യുടെ ജോയിന്റ് സെക്രെട്ടറിയുമാണ്. പിതാവിനെ പ്പോലെ ടീനയും അമ്മ കാതറിന്‍ ആന്റണി കല്ലകാവുങ്കലും ഫോക്കാനയുടെയും മറ്റു വിവിധ സംഘടനകളുടെയും സജീവപ്രവര്‍ത്തകരാണ്.

ന്യൂജേഴ്‌സിയിലെ സ്പ്രിങ്ങ് ഫീല്‍ഡില്‍ താമസിക്കുന്ന പാലാ പ്രവിത്താനം സ്വദേശിയായ ടീനയുടെ പിതാവ് 36 വര്ഷം മുന്‍പ് അമേരിക്കയില്‍ കുടിയേറിയതാണ്.അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ടീന ഇപ്പോള്‍ കോളേജ് ഓഫ് ന്യൂ ജേഴ്‌സി (ടി.സി.എന്‍.ജെ.)യില്‍ സീനിയര്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ്.കമ്മ്യൂണിറ്റി സേവനകളില്‍ സമയം കണ്ടെത്തുന്ന ഈ യുവ പ്രതിഭക്ക് ഫൊക്കാനയുടെ വരും കാലങ്ങളില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് നേതൃത്വം കരുതുന്നത്.

നാമത്തിന്റെ സജീവ പ്രവര്‍ത്തകയായ ടീനയുടെ സാന്നിധ്യം ഫൊക്കാനയുടെ 2018 -2020 വര്‍ഷത്തെ ഭരണസമിതിക്ക് ഒട്ടേറെ ഗുണം ചെയ്യുമെന്ന് നാമം സ്ഥാപകനും സെക്രട്ടറി ജനറലും ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മാധവന്‍ ബി. നായരും സെക്രട്ടറി എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍), ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിന്‍രാജ്, അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി ജെസി റിന്‍സി, ജോയിന്റ് ട്രഷറര്‍ പ്രവീണ്‍ തോമസ് എന്നിവരും ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായി മത്സരിക്കുന്ന ഡോ.മാത്യു വര്ഗീസും(രാജന്‍), ഡോ.മാമ്മന്‍ സി. ജെക്കബ്, ബെന്‍ പോള്‍, എന്നിവരും നാഷണല്‍ കമ്മിറ്റി അംഗങ്ങളായി മത്സരിക്കുന്ന ജോയി ടി. ഇട്ടന്‍, ദേവസി പാലാട്ടി, വിജി നായര്‍, എറിക് മാത്യു, ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്‌സ് ഏബ്രഹാം, രാജീവ് ആര്‍. കുമാര്‍, റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ രഞ്ജു ജോര്‍ജ് (വാഷിംഗ്ടണ്‍ ഡി. സി.), ഗീത ജോര്‍ജ് (കാലിഫോര്‍ണിയ), എല്‍ദോ പോള്‍ (ന്യൂ ജേര്‍സി- പെന്‍സില്‍വാനിയ),ജോണ്‍ കല്ലോലിക്കല്‍ (ഫ്‌ലോറിഡ), ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് (ചിക്കാഗോ മിഡ് വെസ്റ്റ്),
ഡോ. രഞ്ജിത്ത് പിള്ള (ടെക്‌സാസ്) വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ആയി മത്സരിക്കുന്ന ലൈസി അലക്‌സ് ,ഓഡിറ്റര്‍ ആയി മത്സരിക്കുന്ന ചാക്കോ കുര്യന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
പിതാവ് ആന്റണി വിപ്പണി ജി.ഇ. (GE) ഏവിയേഷന്‍ കമ്പനയില്‍ ഏവിയേഷന്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്പെക്ടര്‍ ആണ്. സെയിന്റ് ബര്‍ണബാസ് മെഡിക്കല്‍ സെന്ററില്‍ നേഴ്‌സ് ആയി ജോലി ചെയ്യുകയാണ് ടീനയുടെ അമ്മ കാതറിന്‍ . സഹോദരന്‍ ടോണി എക്‌സ്പ്രസ്സ് സ്‌ക്രിപ്റ്റ് കമ്പനിയില്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ട്രെയിനിയാണ്.
ഫൊക്കാനയുടെ യുവ പ്രതിനിധിയായി  ടീന കല്ലകാവുങ്കല്‍ മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക