Image

പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍: അനൂപ് വാസുവും ജസ്റ്റിന്‍ മാണിപറമ്പിലും ജേതാക്കള്‍

ജിമ്മി കണിയാലി Published on 09 May, 2018
പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍: അനൂപ് വാസുവും ജസ്റ്റിന്‍ മാണിപറമ്പിലും ജേതാക്കള്‍
ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തിയ പ്രവീണ്‍വ റുഗീസ് മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിക്കുവേണ്ടിയുള്ള ഓപ്പണ്‍ ഡബിള്‍സ് ബാഡ്മിന്റണ്‍ടൂര്‍ണമെന്റില്‍ നവീന്‍ ഡേവിസ്/ ജോയേല്‍ സക്കറിയ ടീമിനെ പരാജയപ്പെടുത്തി അനൂപ് വാസു / ജസ്റ്റിന്‍ മാണിപറമ്പില്‍ ടീം ജേതാക്കളായി.

.വളരെ ഉന്നതനിലവാരം പുലര്‍ത്തിയ ആവേശകരമായ ഫൈനല്‍മത്സര ത്തില്‍ വിജയിച്ചാണ് അനൂപ് വാസുവും ജസ്റ്റിന്‍മാണിപറമ്പിലും കപ്പില്‍ മുത്തമിട്ടത് .വിജയികള്‍ക്ക് പ്രവീണ്‍വറുഗീസിന്റെ മാതാപിതാക്കളായ മാത്യുവര്‍ഗീസും ലൗലി വറുഗീസും സ്‌പോണ്‍സര്‍ ചെയ്ത "പ്രവീണ്‍വറുഗീസ് മെമ്മോറിയല്‍" എവര്‍റോളിങ് ട്രോഫിയും 1001 ഡോളര്‍ ക്യാഷ്അവാര്‍ഡും സമ്മാനിച്ചപ്പോള്‍ രണ്ടാംസ്ഥാനത്തുഎത്തിയ നവീന്‍ - ജോയല്‍ ടീമിന് സണ്ണി ഈരോലിക്കല്‍ സ്‌പോണ്‍സര്‍ചെയ്ത "തോമസ് ഈരോലിക്കല്‍ മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും സണ്ണി ഈരോലിക്കലും ടോംസണ്ണിയും ചേര്‍ന്ന് സമ്മാനിച്ചു.

ജിതേഷ് ചുങ്കത്ത് കോര്‍ഡിനേറ്ററും, ടോമി അമ്പേനാട്ട്, ബിജി സി മാണി, ഫിലിപ്പ് ആലപ്പാട്ട്, അനീഷ് ആന്റോ, ഷാബിന്‍മാത്യൂസ്, എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിആണ് രഞ്ജന്‍എബ്രഹാം , ജിമ്മി കണിയാലി, ഫിലിപ്പ് പുത്തന്‍പുരയില്‍, ജോണ്‍സന്‍കണ്ണൂക്കാടന്‍ ഷാബുമാത്യു തുടങ്ങിയവരുടെമാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുടൂര്‍ണമെന്റിന് നേതൃത്വം നല്‍കിയത്

രാവിലെ 9 മണിക്ക് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം ഉല്‍ഘാടനംചെയ്ത മത്സരത്തില്‍ അമേരിക്കയിലെ വിവിധസംസ്ഥാനങ്ങളില്‍ നിന്നും ടീമുകള്‍ പങ്കെടുത്തു. 15 വയസ്സില്‍താഴെയുള്ളവരുടെ ജൂനിയര്‍സ്വിഭാഗത്തില്‍ ജുബിന്‍ വെട്ടിക്കാട്ട് / നിക്കോള്‍ ജോര്‍ജ ്ടീം വിജയിച്ചപ്പോള്‍, എതാന്‍ ജോണ്‍/ ജോ പുത്തന്‍വീട്ടീല്‍ റണ്ണേഴ്‌സ് അപ്പ് ആയി. സീനിയര്‍ സ്വിഭാഗത്തില്‍ സാനു സ്കറിയ / ഹരി ടീം വിജയിച്ചപ്പോള്‍ ജെയിംസ് വ്വെട്ടിക്കാട്ട്/ പ്രകാശ് ടീം രണ്ടാമത്എത്തി. വനിതകളുടെ വിഭാഗത്തില്‍ ഹാനാ ജോര്‍ജ് / ഷെറില്‍ ജോസ്ടീം വിജയിച്ചപ്പോള്‍ കിറ്റി / സുജടീംറണ്ണേഴ്‌സ്അപ്പ്ആയി . മിക്‌സഡ് ഡബിള്‍സ് വിഭാഗത്തില്‍ അനൂപ് വാസു/ ഹാന ജോര്‍ജ് ടീംചാമ്പ്യന്മാരും അനില്‍ ഗോപകുമാര്‍ /ഷെറില്‍ ജോസ് ടീംറണ്ണേഴ്‌സ് അപ്പും ആയി. പൂള്‍ബിയില്‍ ആശിഷ് മുരളി /സന്തോഷ് ജോര്‍ജ് ടീം ഒന്നാമതും ജോസ് മണക്കാട്ട് / ജെസ്വിന്‍ ടീം രണ്ടാമതും എത്തി. പൂള്‍സിയില്‍ ജെയിംസ് / ജുബിന്‍ വെട്ടിക്കാട്ട് ടീംജേതാക്കളായപ്പോള്‍ റിജുഅലക്‌സ് /ജോമി ടീം റണ്ണേഴ്‌സ് അപ്പ് ആയി.

ഷാംബര്‍ഗിലുള്ള പ്ലേന്‍ െ്രെതവ് ബാഡ്മിന്റണ്‍ക്ലബ്ബില്‍ ആണ് മത്സരങ്ങള്‍ നടത്തിയത് . മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനും മറ്റുക്രമീകരണങ്ങള്‍ നടത്തുന്നതിനും അനീഷ് ആന്റോ, ഷിന്റോ ചാക്കോ, ഗില്‍ ജോര്‍ജ്, പ്രതിഷ് തോമസ്, ടോബിന്‍ മാത്യൂസ്,അച്ചന്കുഞ്ഞു മാത്യു,ജേക്കബ് മാത്യു പുറയംപള്ളില്‍, ജോസ്സൈമണ്‍ മുണ്ടപ്ലാക്കില്‍, ജിനേഷ് മാത്യു, ജെറില്‍, ബോബി സെബാസ്റ്റ്യന്‍, സന്തോഷ് കാട്ടൂക്കാരന്‍, വിജയ്, ദീപു, ജോണ്‍വര്‍ക്കി, ഉന്മേഷ്, റിജു അലക്‌സ്,ജോമി, ഹരി, വിഷ്ണു, സാനു, സജിവര്ഗീസ്, നിമ്മി തുരുത്തുവേലില്‍, ജെയിംസ് വ്വെട്ടിക്കാട്, സന്തോഷ് ജോര്‍ജ്, ആശിഷ് മുരളി, റിജേഷ്‌ജോയ്, അമല്‍, നവീന്‍ ഡേവിസ്, ജോയല്‍ സക്കറിയ, ജെറിജോര്‍ജ്, ഷാബിന്‍ മാത്യൂസ്, മഞ്ജു കൊല്ലപ്പള്ളി, ബിബി വെട്ടിക്കാട്, കിറ്റി, ജോഷി വള്ളിക്കളം, , സ്റ്റാന്‍ലി കളരിക്കമുറി, സണ്ണിമൂക്കെട്ട് , ഫിലിപ്പ് ആലപ്പാട്ട്, , സന്തോഷ് നായര്‍ , തുടങ്ങിയവര്‍ സഹായിച്ചു. ടൂര്‍ണമെന്റ്കമ്മിറ്റി കണ്‍വീനര്‍ ജിതേഷ് ചുങ്കത്ത് കൃതജ്ഞതപറഞ്ഞു

റിപ്പോര്‍ട്ട് :ജിമ്മി കണിയാലി
പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍: അനൂപ് വാസുവും ജസ്റ്റിന്‍ മാണിപറമ്പിലും ജേതാക്കള്‍
പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍: അനൂപ് വാസുവും ജസ്റ്റിന്‍ മാണിപറമ്പിലും ജേതാക്കള്‍
പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍: അനൂപ് വാസുവും ജസ്റ്റിന്‍ മാണിപറമ്പിലും ജേതാക്കള്‍
പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍: അനൂപ് വാസുവും ജസ്റ്റിന്‍ മാണിപറമ്പിലും ജേതാക്കള്‍
പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍: അനൂപ് വാസുവും ജസ്റ്റിന്‍ മാണിപറമ്പിലും ജേതാക്കള്‍
പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍: അനൂപ് വാസുവും ജസ്റ്റിന്‍ മാണിപറമ്പിലും ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക