Image

പ്രാര്‍ത്ഥനയ്ക്ക് മാത്രമേ ഹൃദയത്തെ രൂപാന്തരപ്പെടുത്താനാകൂ- ട്രംമ്പ്

പി പി ചെറിയാന്‍ Published on 10 May, 2018
പ്രാര്‍ത്ഥനയ്ക്ക് മാത്രമേ ഹൃദയത്തെ രൂപാന്തരപ്പെടുത്താനാകൂ- ട്രംമ്പ്
വാഷിംഗ്ടണ്‍ ഡിസി: ഹൃദയത്തെ രൂപാന്തരപ്പെടുത്തുന്ന പ്രാര്‍ത്ഥനയിലൂടെ മാത്രമേ ജീവിതത്തില്‍ മാറ്റം വരുത്തുവാന്‍ കഴിയുകയുള്ളൂവെന്ന് പ്രസിഡന്റ് ട്രംമ്പ് അഭിപ്രായപ്പെട്ടു.

ബാങ്ക് കവര്‍ച്ച കേസ്സില്‍ 12 വയസ്സില്‍ ജയിലിലടക്കപ്പെടുകയും 38-ാം വയസ്സില്‍ ജയിലില്‍ നിന്നും വിമോചിതനാകുകയും ചെയ്ത ജോണ്‍ പോണ്ടേഴ്‌സിന് വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍ ഹസ്ത ദാനം നല്‍കി ആദരിക്കുകയായിരുന്നു ട്രംമ്പ്.

നാഷണല്‍ ഡെ ഓഫ് പ്രെയറില്‍ ജയില്‍ പുള്ളികള്‍ക്കിടയില്‍ പോണ്ടര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ട്രംമ്പ് പ്രശംസിച്ചു. പ്രസിഡന്റിന്റെ പ്രത്യേക ക്ഷണംനുസരിച്ചാണ് പോണ്ടര്‍ വൈറ്റ് ഹൗസില്‍ എത്തിയത്.

നിങ്ങളുടെ ജീവിത കഥ പ്രാര്‍ത്ഥനയുടെ ശക്തിയെ കുറിച്ചും, ജീവിത രൂപാന്തരത്തെ കുറിച്ചും ജനങ്ങളെ  ബോധവല്‍ക്കരിക്കുന്നതായി ട്രംമ്പ് പറഞ്ഞു.

ജയിലില്‍ കഴിയവെ  റേഡിയോയിലൂടെ ബില്ലി  ഗ്രഹാമിന്റെ പ്രസംഗമാണ് തന്റെ ജീവിതത്തില്‍ പുതിയൊരു അദ്ധ്യായം കുറിക്കുന്നതിന്ഇടയാക്കിയതെന്ന് പോണ്ടര്‍ പറഞ്ഞു. തുടര്‍ന്ന് തടവുകാലഘട്ടത്തില്‍ കൂടുതല്‍ സമയം ബൈബിള്‍ വായിക്കുന്നതിനും, പ്രാര്‍ത്ഥിക്കുന്നതിനും സഹ തടവുകാരോട് തന്റെ അനുഭവം പങ്കിടുന്നതിനും കഴിഞ്ഞതായും പോണ്ടര്‍ പറഞ്ഞു.

ജയില്‍ വിമോചിതനായപ്പോള്‍ തന്നെ ജയിലിലേക്കയച്ച എഫ് ബി ഐ ഏജന്റ് റിച്ചാര്‍ഡ് ബീസിലിയെ സന്ദര്‍ശിച്ച് പുതിയൊരു സൗഹൃദ ബന്ധം സ്ഥാപിക്കുവാന്‍ കഴിഞ്ഞതായും പറഞ്ഞു. ഇപ്പോള്‍ ഹോപ് ഫോര്‍ പ്രിസനേഴ്‌സ് എന്ന സംഘടനയുടെ സ്ഥാപകനും, സി ഇ ഒ യുമായി പ്രവര്‍ത്തിക്കുന്നു.
പ്രാര്‍ത്ഥനയ്ക്ക് മാത്രമേ ഹൃദയത്തെ രൂപാന്തരപ്പെടുത്താനാകൂ- ട്രംമ്പ്
Join WhatsApp News
Mathew V. Zacharia. New Yorker 2018-05-10 10:38:05
Thank God for not being wishy-washy with bold statement and proclamation.
Mathew V. Zacharia. Former NY State school board member (1993-2002)
നിരീശ്വരൻ 2018-05-10 11:52:22
ചെകുത്താൻ വേദം ഓതുന്നു . മറ്റു ചെകുത്താന്മാർ ഹല്ലേലുയ്യാ പാടുന്നു .  അബ്രഹാമിൻറേം, ഐസക്കിന്റേം യാക്കോബിൻറേം ഭക്തന്മാർ സ്തോത്രം സ്തോത്രം എന്ന് പറഞ്ഞു ചാടി തുള്ളുന്നു.  അധികാരത്തിനു വേണ്ടി എന്തു തട്ടിപ്പും വേഷം കെട്ടും നടത്തുന്ന സമൂഹത്തെകൊണ്ടു ജനം പൊറുതി മൂടിയിരിക്കുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക