Image

റട്ഗേഴ്സ് ഗവേഷണ വിദ്യാര്‍ത്ഥിയുടെ മരണം; പോലീസ് സഹായമഭ്യര്‍ത്ഥിച്ചു

പി പി ചെറിയാന്‍ Published on 10 May, 2018
റട്ഗേഴ്സ്  ഗവേഷണ വിദ്യാര്‍ത്ഥിയുടെ മരണം; പോലീസ് സഹായമഭ്യര്‍ത്ഥിച്ചു
ന്യൂയോര്‍ക്ക് : റട്ഗേഴ്സ് യൂണിവേഴ്സിറ്റി കാമ്പസില്‍ മെയ് 4 ന് മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ അമേരിക്കന്‍ മെഡിക്കല്‍ കെമിസ്ട്രി ഗവേഷണ വിദ്യാര്‍ത്ഥി ആകാശ് ടനേജയുടെ (24) മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്നുഅധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ഫോണ്‍-848-932-4842

ബോംബെ നിവാസിയായ തനേജ 2015 ലാണ് അമേരിക്കയില്‍ എത്തിയത്. റട്ഗേഴ്സ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഫാര്‍മസികൂട്ടിക്കന്‍ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദംനേടിയ ശേഷം കാമ്പസില്‍ റ്റീച്ചറിംഗ് അസിസ്റ്റന്റ്, അക്കദമിക്ക് ട്യൂറ്റര്‍ ആീ ജോലി ചെയ്തു വരികയായിരുന്നു. ഡ്രഗ് ഡിസ്‌ക്കവറി ഫീല്‍ഡില്‍ ജോലി കണ്ടെത്തുന്നതിനുള്ള ശ്രമത്തിനിടയിലായിരുന്നു മരണം.

മകന്റെ വിദ്യാഭ്യാസത്തിന് അവസാന ചില്ലിക്കാശ് വരെ ചിലവഴിക്കാന്‍ ഞങ്ങള്‍ സന്നദ്ധരായിരുന്നു. മകന്റെ മരണ വിവരം അറിഞ്ഞ് ഇന്ത്യയില്‍ നിന്നും എത്തിയ തനേജയുടെ മാതാവ് അര്‍ച്ചന പറഞ്ഞു.

പഠനം പൂര്‍ത്തിയാക്കി കുടുംബത്തിന് അത്താണിയായി മാറേണ്ട മകന്റെ അകാല മരണത്തില്‍ ദുഃഖം നിയന്ത്രിക്കാനാവുന്നില്ലെന്നും മാതാവ് പറഞ്ഞു.

മരണകാരണംവ്യക്തമാല്ല. ഓട്ടോപ്സി റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് മിഡില്‍ സെക്സ് കൗണ്ടി പ്രോസിക്യൂട്ടേഴ്സ് ഓഫീസ് അറിയിച്ചു. 
റട്ഗേഴ്സ്  ഗവേഷണ വിദ്യാര്‍ത്ഥിയുടെ മരണം; പോലീസ് സഹായമഭ്യര്‍ത്ഥിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക