Image

പെട്രോള്‍ പമ്പില്‍ യുവതിയെ തോക്ക്‌ ചൂണ്ടി ലക്ഷം രൂപ കവര്‍ന്നു

Published on 10 May, 2018
പെട്രോള്‍ പമ്പില്‍ യുവതിയെ തോക്ക്‌ ചൂണ്ടി  ലക്ഷം രൂപ കവര്‍ന്നു


കോഴിക്കോട്‌>ചാത്തമംഗലത്ത്‌ പെട്രോള്‍ പമ്പില്‍ തോക്ക്‌ ചൂണ്ടി ഭിഷണിപ്പെടുത്തി 1,08000 രൂപ കവര്‍ന്നു. പമ്പുടമയായ യുവതി ബുധനാഴ്‌ച രാത്രി പമ്പ്‌ അടയ്‌ക്കാന്‍ തുടങ്ങുമ്പോഴാണ്‌ മുഖംമൂടി ധരിച്ചയാള്‍ ഭീഷണിപ്പെടുത്തി പണം തട്ടിയത്‌. ആ സമയം പമ്പിലെ സഹായി മാത്രമാണ്‌ അവിടെ ഉണ്ടായിരുന്നത്‌.

ഇന്നലെ ജില്ലയില്‍ പലയിടത്തും കനത്ത മഴയായതിനാല്‍ ഈ പ്രദേശത്ത്‌ വൈദ്യുതിയുണ്ടായിരുന്നില്ല. പമ്പിന്റെ പിറകില്‍നിന്നും വന്നയാള്‍ യുവതിക്കും സഹായിക്കുംനേരെ തോക്കുചൂണ്ടി പണമാവശ്യപ്പെടുകയായിരുന്നു. ചില്ലറപൈസയടക്കം മോഷ്‌ടാവ്‌ കൊണ്ടുപോയതായി പറയുന്നു. പൊലീസ്‌ കേസെടുത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക