Image

ഇങ്ങോട്ട്‌ കിട്ടിയാല്‍ തിരിച്ചു കൊടുക്കുമെന്ന്‌ മന്ത്രി ബാലന്‍

Published on 10 May, 2018
ഇങ്ങോട്ട്‌ കിട്ടിയാല്‍ തിരിച്ചു കൊടുക്കുമെന്ന്‌   മന്ത്രി ബാലന്‍


ആലപ്പുഴ: സിപിഎം ആരേയും അങ്ങോട്ട്‌ പോയി ആക്രമിച്ചിട്ടില്ലെന്നും ഇങ്ങോട്ട്‌ കിട്ടിയാല്‍ തിരിച്ചു കൊടുക്കുമെന്നും മന്ത്രി എ.കെ ബാലന്‍. സിപിഎം പല സ്ഥലങ്ങളിലും പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇടതുപക്ഷത്തെ കായിക ബലം ഉപയോഗിച്ച്‌ ആര്‍എസ്‌എസ്‌ നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി ചെങ്ങന്നൂരിലെ പുലിയൂര്‍ പഞ്ചായത്തിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആര്‍എസ്‌എസ്‌ ഇന്നും ഇന്നലെയുമല്ല സിപിഎമ്മിനെ വേട്ടയാടാന്‍ തുടങ്ങിയത്‌. ഒരു ആക്രമ സംഭവങ്ങള്‍ക്കും സിപിഎം തുടക്കം കുറിച്ചിട്ടില്ല. എന്നാല്‍ പ്രതിരോധത്തിന്റെ ഭാഗമായുണ്ടാകുന്ന ആക്രമണങ്ങള്‍ അല്ലാതെ മനപൂര്‍വം സിപിഎം അക്രമങ്ങള്‍ സൃഷ്ടിക്കാറില്ലെന്നും ബാലന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക