Image

നവജ്യോത്‌ സിംഗ്‌ സിദ്ധുവിനു നേരെ തെരുവ്‌ കാളയുടെ ആക്രമണം

Published on 10 May, 2018
നവജ്യോത്‌ സിംഗ്‌ സിദ്ധുവിനു നേരെ തെരുവ്‌ കാളയുടെ ആക്രമണം


അമൃത്‌സര്‍: പഞ്ചാബിലെ ടൂറിസം മന്ത്രി നവജ്യോത്‌ സിംഗ്‌ സിദ്ധുവിനു നേരെ തെരുവ്‌ കാളയുടെ ആക്രമണം. അദ്ദേഹം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അമൃത്‌സറിലെ ദുര്‍ഗൈന ക്ഷേത്രത്തിന്‌ മുന്നിലായിരുന്നു സംഭവം.
ടൂറിസത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ നവീകരണ പദ്ധതികള്‍ നടത്തുന്നത്‌ വിലയിരുത്താന്‍ എത്തിയതായിരുന്നു സിദ്ധുവും സംഘവും. മന്ത്രി എത്തിയതറിഞ്ഞ്‌ നിരവധി ആള്‍ക്കാരും മാധ്യമ പ്രവര്‍ത്തകരും സ്ഥലത്ത്‌ എത്തിയിരുന്നു. സിദ്ധുവും സംഘവും ക്ഷേത്രത്തിന്‌ മുന്നില്‍ നില്‍ക്കുമ്പോള്‍ തെരുവുകാള ശൗര്യത്തോടെ പാഞ്ഞടുക്കുകയായിരുന്നു.

കാളയുടെ വരവ്‌ കണ്ട സിദ്ധു പെട്ടെന്ന്‌ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറിയതിനാലാണ്‌ അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്‌. അതേസമയം,സംഭവ സ്ഥലത്തുണ്ടായിരുന്ന രണ്ട്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നിസാര പരിക്കേറ്റു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക