Image

സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം: സൂര്യയും ഇഷാനും ഇനി ദമ്‌ബതികള്‍

Published on 10 May, 2018
 സംസ്ഥാനത്തെ  ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം: സൂര്യയും ഇഷാനും ഇനി ദമ്‌ബതികള്‍
തിരുവനന്തപുരം :  സൂര്യയും ഇഷാനും ദമ്‌ബതികളായി ഇനി കൈകോര്‍ത്ത്‌ നടക്കും. ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ സ്‌ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാന്‍ കെ ഷാനും സ്‌പെഷ്യല്‍ മാര്യേജ്‌ ആക്‌ട്‌ പ്രകാരം വിവാഹിതരായി. സംസ്ഥാനത്ത്‌ വിവാഹിതരാകുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മിഥുനങ്ങളാണ്‌ സുര്യയും ഇഷാനും.

തിരുവനന്തപുരം പ്രസ്‌ക്ലബിന്‌ സമീപത്തെ മന്നം മെമ്മോറിയല്‍ ഹാളില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ്‌ സൂര്യയുടെ കഴുത്തില്‍ ഇഷാന്‍ മിന്നുകെട്ടിയത്‌. നൂറുകണക്കിന്‌ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും വിവാഹത്തിന്‌ സാക്ഷ്യം വഹിച്ചു. നിരവധി പ്രമുഖര്‍ ആശംസ അര്‍പ്പിക്കാനായെത്തി.

ആറുവര്‍ഷത്തെ സൗഹൃദത്തിന്‌ ഒടുവിലാണ്‌ സൂര്യയും ഇഷാനും വിവാഹിതരായത്‌. ഇരു കുടുംബങ്ങളുടെയും സഹകരണത്തോടെയാണ്‌ വിവാഹം. ഇരുവരും വ്യത്യസ്‌ത മതവിശ്വാസികളായതിനാല്‍ മതാചാരങ്ങള്‍ വിവാഹത്തിനുണ്ടായില്ല. സൂര്യ 2014ലും ഇഷാന്‍ 2015ലുമാണ്‌ ലിംഗമാറ്റ ശസ്‌ത്രക്രിയക്ക്‌ വിധേയരായത്‌.

കേരളത്തില്‍ ആദ്യമായി തിരിച്ചറിയല്‍ കാര്‍ഡ്‌ സ്വന്തമാക്കി വോട്ട്‌ ചെയ്‌ത ട്രാന്‍സ്‌ജെന്‍ഡറാണ്‌ നര്‍ത്തകിയും മിമിക്രി ആര്‍ടിസ്റ്റും സിനിമാ നടിയുമായ സൂര്യ. സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ്‌ ബോര്‍ഡ്‌ അംഗമാണ്‌. ഇഷാന്‍ ജില്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ ബോര്‍ഡ്‌ അംഗവുമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക